ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തും; കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ല: പിണറായി വിജയന്‍

കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന സംസ്ഥാനങ്ങളിലാണ് ബി ജെ പി വളരുന്നത്. ബി ജെ പിയേയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുന്നതിന് ജനാധിപത്യ ശക്തികളുടെ ഐക്യനിര ഉയര്‍ത്തിക്കൊണ്ട് വരണമെന്നും പിണറായി സൂചിപ്പിച്ചു. പാര്‍ടിയെ വളര്‍ത്തുന്നതിനും ഇടത് ഐക്യം ശക്തിപ്പെടുത്തുന്നതിനുമായിരിക്കും മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നായനാര്‍ അക്കാദമിയിലെ പി കെ നാരായണന്‍ മാസ്റ്റര്‍ നഗറില്‍ മുതിര്‍ന്ന നേതാവ് ഒ വി നാരായണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായത്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 457 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറി പി ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച ഇന്നും നാളെയും തുടരും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കരുണാകരന്‍, എളമരം കരീം, എ കെ ബാലന്‍, കെ കെ ശൈലജ, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News