കാമുകന്റെ ഭീഷണി; കാമുകി വിഷം കഴിക്കുന്ന വീഡിയോ അയച്ചുകൊടുത്തു; യുവതിയുടെ ഞെട്ടിക്കുന്ന ആത്മഹത്യാ വീഡിയോ പുറത്ത്

നാഗ്പൂര്‍: പൂര്‍വ്വകാമുകന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വിഷം കഴിക്കുന്ന വീഡിയോ പൂര്‍വ്വകാമുകനയച്ചാണ് യുവതി ജീവനൊടുക്കിയത്.

ഫെബ്രുവരി നാലിന് വിവാഹിതയാവേണ്ട യുവതിയാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്ര ഭണ്ഡാര ജില്ലയിലെ നിഖില്‍ എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ശാരീരികമായി ഉപയോഗിക്കുകയും പിന്നീട് നിഖില്‍ വിവാഹത്തില്‍ നിന്നു പിന്‍മാറുകയും ചെയ്തു.

പിന്നീടാണ്  വീട്ടുകാര്‍ ഫെബ്രുവരി നാലിന് യുവതിയുടെ വിവാഹം തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് യുവതിയെ ഭീഷണിപ്പെടുത്തി കാമുകന്‍ രംഗത്തെത്തിയത്. ഭീഷണിയുടെ സമ്മര്‍ദ്ദമാണ്‌ യുവതിയെആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന്  യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News