മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിലാണ് മഞ്ജുവാര്യര്‍ അറിയപ്പെടുന്നത്. സിനിമാ മേഖലയ്ക്കപ്പുറം വിവിധ വിഷയങ്ങളില്‍ മഞ്ജു ഇടപെടല്‍ നടത്താറുണ്ട്.
ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറിനിന്ന മഞ്ജു മടങ്ങിയെത്തിയപ്പോള്‍ ആവേശത്തോടെയാണ് വരവേറ്റത്. മഞ്ജുവിന്റെ സാന്നിധ്യം സിനിമയുടെ വിജയത്തിന് നിര്‍ണായക ഘടകമായി മാറിയിട്ടുണ്ട്.
അതുകൊണ്ട് തന്നെയാണ് അനൂപ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്താന്‍ മഞ്ജുവിനെ നിയോഗിച്ചതും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മഞ്ജു അനൂപ് മേനോന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.
‘എന്റെ മെഴുകുതിരി അത്താഴങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന് ആശംസ നേരാനും മഞ്ജുവാര്യര്‍ മറന്നില്ല.
മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
‘എന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീ അനൂപ് മേനോന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് സന്തോഷത്തോടെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു!’
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here