മംഗളം ഫോണ്‍കെണികേസ്; വിധി വരരുതെന്ന് ആഗ്രഹിക്കുന്നതാര്?

മുന്‍ മന്ത്രി എകെ ശശിന്ദ്രന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമായ കോടതിവിധി വരാനിരിക്കെയാണ് ദുരൂഹത നിറഞ്ഞ ഹര്‍ജി തിരുവനന്തപുരം സി ജെ എം കോടതിക്ക് മുമ്പാകെ എത്തിയത്.

തിരുവനന്തപുരം തൈക്കാട് tc24/1373 ബാപ്പൂജി നഗര്‍ 138 ല്‍ വേണുഗോപാലിന്റെ ഭാര്യ മഹാലക്ഷ്മിയാണ് ഹര്‍ജിക്കാരി. എന്നാല്‍ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് തെളിഞ്ഞു.

tc24/1373ാം നമ്പര്‍ വീട് ബാപ്പുജി നഗറില്‍ ഇല്ലെന്ന് റസിഡന്റ് അസേസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ബാപ്പൂജി നഗറിലെ 138ാം നമ്പര്‍ വീട്ടിലെ താമസക്കാര്‍ 2015 വരെ ഹര്‍ജിക്കാരി തന്നെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ വീട്ടില്‍ ഇവരല്ല താമസിക്കുന്നത്. ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് മഹാലക്ഷ്മിയുടേത്.

ഓട്ടോ തൊഴിലാളിയായ ഭര്‍ത്താവ് 2005 ല്‍ രണ്ടു തവണ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു. മറ്റു വീടുകളില്‍ സഹായിയായി പോകുന്ന വ്യക്തിയായിരുന്നു മഹാലക്ഷ്മി. tc24/1373 നമ്പര്‍ കെട്ടിടം ബാപ്പുജി നഗറിന് സമീപത്തുള്ള മറ്റൊരു നഗറിലാണ്. നിലവില്‍ ഈ പഴയ കെട്ടിടം ഇടിച്ചു നികത്തി സ്ഥലത്ത് പുതിയ നിര്‍മാണം നടക്കുകയാണ്.

ഹര്‍ജിക്കാരിയുടെ സാഹചര്യം ഇതായിരിക്കെ മന്ത്രിയുള്‍പ്പെട്ട വിവാദകേസ് തീര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാജ മേല്‍വിലാസത്തില്‍ കോടതിയില്‍ പരാതി നല്‍കിയത്. ഹര്‍ജിക്കാരിക്ക് പിന്നില്‍ കേസിലെ അന്തിമ വിധി ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആരോ ഉണ്ടെന്നുതന്നെയാണ് ഉറപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News