
ശിവസേനക്ക് പിന്നാലെ എന്‍ഡിഎ സഖ്യം വിടാന്‍ സന്നദ്ധത അറിയിച്ച് തെലുങ്കുദേശം പാര്‍ട്ടി. ബിജെപി നേതാക്കളുടെ നിലപാടുകള്‍ കാരണം മുന്നണി വിടാന്‍ ഒരുക്കമാണെന്ന് ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറിയിച്ചു.
ആന്ധ്രാപ്രദേശ് രണ്ട് സംസ്ഥാനങ്ങളായി പിരിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദവി അനുവദിക്കാത്തതും സംസ്ഥാന സര്‍ക്കാനിനെ ചൊടിപ്പിക്കുന്നുണ്ട്.
പല ബിജെപി നേതാക്കളും സര്‍ക്കാരിനെതിരെ സംസാരിക്കുന്നുണ്ട്. തങ്ങളെ മുന്നണിയില്‍ വേണ്ടെങ്കില്‍ മുന്നണിയില്‍ നിന്നും പുറത്തുപോകാന്‍ തയ്യാറാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത ശേഷം അമരാവതിയില്‍ എത്തി മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
നിലവില്‍ ആന്ധ്രാപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ബിജെപിയുമായി ടിഡിപി സഖ്യമുണ്ട്. കഴിഞ്ഞ ദിവസമാണ് പതിറ്റാണ്ടുകളായി നിലനിന്ന എന്‍ഡിഎ സഖ്യം വിടുകയാണെന്ന് ശിവസേന അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here