കുത്തബ് മിനാറിന്റെ മുനമ്പൊടിച്ച് കൊമ്പന്മാര്‍

കൊച്ചിയിലെ പച്ച വിരിച്ച മൈതാനത്തില്‍ തീ പടര്‍ന്നു. ദില്ലി പടയെ വരിഞ്ഞു കെട്ടി കൊമ്പന്മാര്‍ ഐ എസ് എല്ലില്‍ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്‌സ് ഹാഫ് ടൈമിനു ശേഷം കൊടുങ്കാറ്റായാണു ആഞ്ഞ് വീശിയത്. ഹാഫ് ടൈമിനു ശേഷമുള്ള രണ്ടാം മിനിറ്റില്‍ തന്നെ കേരളം തിരിച്ചടിച്ചു.

ആദ്യ പകുതിയില്‍ 35ആം മിനിറ്റില്‍ ഉച്ചേ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിനു ഡീ ഡൈനാമോസ് മുന്നിട്ടു നിന്നിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ നിന്നു മാറി അക്രമണ ഫുട്‌ബോളിലൂടെ കേരളം മത്സരത്തിലേക്ക് തിരിച്ച് വരവ് നടത്തി 46ആം മിനിറ്റില്‍ സഹ്വാനെയെ പിന്വലിച്ച് നേഗിയെ ഇറക്കി നടത്തിയ നീക്കം ശരിയായ തീരുമാനമാണെന്ന് നേഗി 48ആം മിനിറ്റില്‍ തെളിയിച്ചു.

നേഗിയുടെ ഗോളിലൂടെ സമനില കണ്ടെത്തിയ കേരളം 75ആം മിനിറ്റില്‍ ഹ്യൂമിന്റെ തകര്‍പ്പന്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് പല തവണ ഡല്‍ഹി ആക്രമണത്തിന്റെ പോര്‍മ്മുഖം തുറന്നെങ്കിലും അവയെല്ലാം ഗോള്‍ മുഖത്ത് വെച്ച് അവയുടെ മുനയെല്ലാം കേരള പ്രതിരോധം ഒടിച്ചു കളഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News