‘അനന്തരം ആനി’; അരങ്ങില്‍ പുതുചരിത്രം രചിച്ച് വനിതാ പോലീസ് സേന

പുതുചരിത്രം രചിച്ച് കോഴിക്കോട് റൂറല്‍ പോലീസ് വനിതാ സെല്ലിന്റെ നാടകം ‘അനന്തരം ആനി’ അരങ്ങിലെത്തി. വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ആയിരുന്നു ആദ്യ അവതരണം.

കാക്കിക്കുളളിലെ കലാ ഹൃദയങ്ങള്‍ അരങ്ങില്‍ പെണ്ണടയാളം തീര്‍ക്കുകയാണ് അനന്തരം ആനിയിലൂടെ. സംസ്ഥാന പോലീസ് സേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകളും സേനാകുടുംബത്തിലെ പെണ്‍കുട്ടികളും ചേര്‍ന്ന് നാടകവുമായി വേദിയിലെത്തുന്നത്. സ്ത്രീ സ്വയം രക്ഷാ പ്രതിരോധ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അനന്തരം ആനി എന്ന നാടകം അരങ്ങിലെത്തിയത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള നാടകത്തില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളും ദുരിതങ്ങളും പങ്കുവെയ്ക്കുന്നു.

പ്രശസ്ത നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥയുടെ രചനയ്ക്ക് കൊയിലാണ്ടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും നാടക പ്രവര്‍ത്തകനുമായ പ്രേമന്‍ മുചുകുന്ന് സംവിധാനം നിര്‍വഹിച്ചു. സ്ത്രീകള്‍ പ്രതികരണ ശേഷിയാര്‍ജിച്ച് പ്രശ്‌നങ്ങള്‍ നിയമത്തിന്റെ വഴിയിലെത്തിക്കാനുളള സന്ദേശമാണ് നാടകം മുന്നോട്ട് വെക്കുന്നത്.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദു, സുഗുണ, സിവില്‍ ഓഫീസര്‍മാരായ കെ പി ബിന്ദു, കനക, ഷാനി, സുജാത, ബീന, സിന്ധു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു്. നാടകം സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍അവതരിപ്പിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News