യൗവനം നിലനിര്‍ത്താം; സൗന്ദര്യം ഇനി അടുക്കള വഴി

യൗവനം നിലനിര്‍ത്താന്‍ ഇഷ്ടമല്ലാത്തവരായി ആരുണ്ട് നമുക്കിടയില്‍? മുഖ സൗന്ദര്യത്തിനായി മലയാളികള്‍ ചെലവിടുന്ന തുക ചെറുതൊന്നുമല്ല.

ചര്‍മ്മ സംരക്ഷണത്തിനായി നമ്മള്‍ വാങ്ങിക്കൂട്ടുന്ന സാധനങ്ങള്‍ക്കും കൈയും കണക്കുമില്ല. കെമിക്കല്‍ വസ്തുക്കള്‍ ചര്‍മ്മത്തിനു നല്ലതല്ലെന്നറിഞ്ഞിട്ടും സൗന്ദര്യം നിലനിര്‍ത്താന്‍ ഇത്രയധികം ചെലവിടേണ്ട കാര്യമുണ്ടോ? അതിനുള്ള ഉത്തരം നമ്മുടെ അടുക്കളകളില്‍ തന്നെയുണ്ട്. അടുക്കളയില്‍നിന്ന് ഏറ്റവും കൂടുതല്‍ പുറന്തള്ളപ്പെടുന്ന ഒന്ന് പഴങ്ങളുടെയും, പച്ചക്കറികളുടെയും തൊലിയാണ്. അടുക്കളയില്‍ പാഴാവാന്‍ സാധ്യതയുള്ള വസ്തുക്കളെ ഫലപ്രദമായി ഉപയോഗിക്കാം.

തേയിലച്ചണ്ടി
ഉപയോഗിച്ച ടീ ബാഗ് അടച്ചു വച്ചിരിക്കുന്ന കണ്ണുകളുടെ മുകളില്‍ വയ്ക്കുന്നതിലൂടെ കണ്ണുകളുടെ ക്ഷീണമകറ്റാം. ഗ്രീന്‍ ടീ ആണെങ്കില്‍ അവയിലെ ആല്‍റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ യൗവനം കാത്തു സൂക്ഷിക്കുന്നു. ഫില്‍റ്റര്‍ കോഫി ഉണ്ടാക്കിയതിന് ശേഷമുള്ള പൊടി കളയുന്നതിനു പകരം ചൂട് മാറിയതിനു ശേഷം തൈരില്‍ ചാലിച്ചു മുഖത്തു പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. കാപ്പിയിലെ കഫീന്‍ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്നു. ഇത് കൂടുതല്‍ തിളക്കമുള്ള മുഖത്തിനു കാരണ മാകുന്നു.

വെള്ളരിക്ക
വെള്ളരിക്ക മുറിച്ച് കണ്ണുകള്‍ക്കു മുകളില്‍ വെക്കുന്നത് കണ്ണുകളുടെ ക്ഷീണമകറ്റാനും കുളിര്‍മയേകാനും കണ്ണുകള്‍ക്കു ചുറ്റുമുള്ള കറുപ്പുനിറം അകറ്റാനും സഹായിക്കുന്നു. വെള്ളരിക്ക കഷണം പാലില്‍ ചേര്‍ത്ത് മുഖത്തു തേക്കുന്നത് മുഖത്തിനു സ്വാഭാവികമായ പുതുമ നല്‍കും.

വെളിച്ചെണ്ണ
വെളിച്ചെണ്ണ അതിന്റെ ആന്റി ബൈക്രോബിയല്‍ സവിശേഷത വഴി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു. ചര്‍മത്തിലെ നൈസര്‍ഗിക ജലാംശം നിലനിര്‍ത്താനും വെളി ച്ചെണ്ണ സഹായിക്കുന്നു നന്നായി മുഖം കഴുകിയ ശേഷം ശുദ്ധമായ വെളിച്ചെണ്ണ മുഖത്തു തേച്ചു പിടിപ്പിക്കുക. 40 സെക്കന്‍ഡ് നന്നായി മസാജ് ചെയ്യുക. പിന്നീട് ചൂടുവെള്ളത്തില്‍ മുക്കിയ ഒരു ടവല്‍ 80 സെക്കന്‍ഡ് നേരം മുഖത്തോടു ചേര്‍ത്ത് വെക്കുക. ഇത് മുഖത്തെ സുഷിരങ്ങള്‍ അടയാന്‍ സഹായിക്കുന്നു. ശേഷം ഒരു തുണികൊണ്ട് എണ്ണ നീക്കം ചെയ്യുക. ഇത് ചര്‍മ്മം മൃദുലവും സുന്ദരവുമാക്കുന്നു.

കസ്തൂരി മഞ്ഞള്‍
പച്ച മഞ്ഞളിനെക്കാള്‍ മേന്മയുണ്ട് കസ്തൂരി മഞ്ഞളിന്. കസ്തൂരി മഞ്ഞള്‍ പാലിലോ തൗരിലോ ചാലിച്ച് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ധിപ്പിക്കുകയും ബ്ലാക്‌ഹെഡ്‌സ് ഇല്ലാതാക്കുകയും ചെയ്യുന്നു.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് അന്നജത്താല്‍ സമ്പന്നമാണ്. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ ധാരാളം വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന്റെ ഇലാസ്റ്റിസ്റ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. തൊലിയിലുള്ള ജലാംശം കാരണം ഇവ കണ്ണുകളുടെ മുകളില്‍ വച്ച് കൊടുക്കുന്നത് ക്ഷീണിച്ചിരിക്കുന്ന കണ്ണുകള്‍ക്ക് ഉണര്‍വ് നല്‍കുന്നു.

പഴത്തൊലി
ഒരു മിനിറ്റ് നേരത്തേക്ക് പല്ലില്‍ പഴത്തൊലി തേച്ചു, പല്ലു തേയ്ക്കുക. ഇങ്ങനെ ഒരാഴ്ചയോളം ചെയ്താല്‍ പല്ലിലെ മഞ്ഞനിറം കുറയുകയും, പല്ലിന്റെ യഥാര്‍ത്ഥ വെള്ള നിറം ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇനി അടുക്കളയിലെ വസ്തുക്കള്‍ കളയുന്നതിനു മുമ്പ് അല്‍പം ശ്രദ്ധിക്കാം. ചിലവേറിയ കോസ്മിക് സാധനങ്ങളോട് വിട പറയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News