ഐ ലീഗ്; ഗോകുലം ഇന്ന് ലജോങിനെ നേരിടും

ഐ ലീഗില്‍ ഇന്ന് ഗോകുലം കേരള എഫ് സി, ഷില്ലോങ് ലജോങ് എഫ് സി യെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം.

ഹോം ഗ്രൗണ്ടില്‍ കളിച്ച 6 കളികളില്‍ 5 തോല്‍വിയും ഒരു സമനിലയുമാണ് ഗോകുലത്തിന്റെ സമ്പാദ്യം. ലീഗിലെ 10 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 2 ജയവും ഒരു സമനിലയും 7 തോല്‍വിയുമടക്കം 7 പോയിന്റുമായി അവസാന സ്ഥാനത്താണ് ഗോകുലം.

12 മത്സരങ്ങളില്‍ നിന്ന് 5 ജയവും 2 സമനിലയും 5 തോല്‍വിയുമായി 17 പോയിന്റോടെ 5 ാം സ്ഥാനത്തുളള ടീമാണ് ഷില്ലോങ്. തുടര്‍ച്ചയായ തോല്‍വിക്ക് ശേഷം കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ എഫ് സി യെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം ഇന്ന് പന്ത് തട്ടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News