വടയമ്പാടി ഭൂപ്രശ്‌നം: സിപിഐഎം സമരത്തിലേക്ക്

കോലഞ്ചേരി: എറണാകുളം പുത്തന്‍കുരിശ് വടയമ്പാടിയിലെ ഭജനമഠം മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം സമരത്തിലേക്ക്. കോലഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.

പതിറ്റാണ്ടുകളായി പൊതുജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മൈതാനം ദളിതര്‍ കയറിയാല്‍ അശുദ്ധമാകുമെന്ന് ആരോപിച്ച് ഭജനമഠം അധികൃതര്‍ മതില്‍കെട്ടി തിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിഷേധം ഉയരുകയായിരുന്നു.

തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചിന് ചൂണ്ടിയില്‍നിന്നും ഭജനമഠത്തേക്ക് ബഹുജനമാര്‍ച്ച് നടക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം സി എന്‍ മോഹനന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ സി ബി ദേവദര്‍ശനന്‍, കെ വി ഏലിയാസ്, ഏരിയാ സെക്രട്ടറി സി കെ വര്‍ഗീസ് എന്നിവര്‍ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News