10 വയസ്സുകാരനായ മകനോട് അച്ഛന്റെ ക്രൂരത; വീഡിയോ പുറത്ത്

ബംഗളൂരു: പത്തു വയസ്സുകാരനായ മകനോട് അച്ഛന്റെ ക്രൂരത. കളളം പറഞ്ഞതിന്റെ പേരിലാണ് കുട്ടിയെ അതിക്രൂരമായി തല്ലിച്ചതച്ചത്.

ഇനി കളളം പറയില്ലെന്ന് കുട്ടി കരഞ്ഞ് പറഞ്ഞിട്ടും പിതാവ കുട്ടിയെ അടിക്കുകയും ചവിട്ടുകയും എടുത്തെറിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായി. സംഭവംപുറത്തുവന്നതോടെ് അച്ഛന്‍ അറസ്റ്റിലായി.

കുട്ടിയുടെ അമ്മ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാസങ്ങള്‍ക്കുശേഷം ഫോണ്‍ കേടായതിനെ തുടര്‍ന്ന് കടയില്‍ നന്നാക്കാന്‍ കൊടുത്തപ്പോഴാണ് പുറത്തു വന്നത്.ഇതേ തുടര്‍ന്ന് 30 കാരനായ മഹേന്ദ്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News