ലഹരി വില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക; ഒരു ദിവസംകൊണ്ട് പൊലിഞ്ഞത് 14 ജീവന്‍; വിറങ്ങലിച്ച് രാജ്യം

സാവോ പോളോ: ലഹരി വില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക. തിരക്കേറിയ നൃത്തക്ലബില്‍ അക്രമി 14 പേരെ വെടിവെച്ചുകൊന്നു. ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ തിരക്കേറിയ നൃത്തക്ലബ്ബിലാണ് സംഭവം. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

നൃത്ത ക്ലബില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. ആയുധങ്ങളുമായി ആളുകള്‍ ക്ലബിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ലഹരിവില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here