ഒരൊറ്റ കോടതി വിധിയിലൂടെ പൂച്ചയ്ക്ക് അഞ്ചു കോടി

ഓരോ മനുഷ്യന്‍റെയും തലവര മാറ്റിയെടുക്കാന്‍ എന്തെങ്കിലും ഒന്നുണ്ടാകും . ഇവിടെ ഒരു പൂച്ചയാണ് ഉടമസ്ഥന്‍റെ തലവര മാറ്റി വരച്ചത്.  ഒരു കോടതി വിധിയിലൂടെ പൂച്ച ഉടമസ്ഥന് സമ്മാനിച്ചത് കോടികള്‍.

യുഎസ്സിലെ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയാണ് ഈ പൂച്ചയുടെ ഉടമസ്ഥന് അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു കോഫി കമ്പനിക്ക് പിഴ വിധിച്ചത്. പൂച്ചയുടെ പേര് ഗ്രംപി .  ആറ് വയസ്സുകാരനായ പൂച്ചയുടെ   ഉടമസ്ഥന്‍   ടബാത്ത ബണ്ടേസണ്  അമേരിക്കയിലെ പ്രശസ്തമായ കമ്പനിയായ ഗ്രിനഡെ അഞ്ചു കോടി രൂപ നല്‍കണമെന്ന് കാണിച്ച് ഫെഡറല്‍ കോടതി ഉത്തരവിറക്കിയത്.

പൂച്ചയുടെ ചിത്രം നിയമവിരുദ്ധമായി  കോഫി കമ്പനി ഉപയോഗിച്ചതിനാണ് പിഴ. തന്റെ സ്വതസിദ്ധമായ രൗദ്ര ഭാവം കൊണ്ട് ചെറുപ്പം തൊട്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയ പൂച്ചയാണ്  ഗ്രംപി.  ഗ്രംപിയുടെ ഈ വിപണി മൂല്യം മനസ്സിലാക്കിയ ടബാത്ത ബണ്ടേസണ്‍ ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കി അത് വന്‍ വിജയമാവുകയും ചെയ്തു.

ഇതോടെ ഈ പൂച്ചയുടെ ചിത്രത്തിന് ആവശ്യക്കാരേറി. ഇതിനെ തുടര്‍ന്ന്  ഗ്രംപിയുടെ ചിത്രം മറ്റ് കമ്പനികള്‍ക്ക് നല്‍കുന്നതിനുള്ള അവകാശം വില്‍ക്കുന്നതിനായി ബണ്ടേസണ്‍ ഒരു കോപ്പിറൈറ്റ് കമ്പനി തുടങ്ങി. ഇദ്ദേഹത്തിന്റെ അനുവാദമില്ലാതെ ആര്‍ക്കും  ഗ്രംപിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല.

ഇതിനിടയിലാണ് ഗ്രീനഡ്  കോഫി കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഈ പൂച്ചയുടെ ചിത്രം വാങ്ങിയത്. കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഗ്രീനഡിന് പൂച്ചയുടെ ചിത്രങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം. എന്നാല്‍ അടുത്തിടെ ഗ്രിനഡ് പുറത്തിറക്കിയ ടീ ഷര്‍ട്ടിലും ഗ്രംപിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ബണ്ടേസണ്‍ കോടതിയെ സമീപിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News