പാര്‍ട്ടിയില്‍ തര്‍ക്കമില്ല: എ കെ ശശീന്ദ്രന്‍

മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന് എ കെ ശശീന്ദ്രന്‍ എം എല്‍ എ. മന്ത്രിയായി തിരിച്ചെത്തുന്ന കാര്യത്തില്‍ പാര്‍ട്ടിയും മുന്നണിയും വൈകാതെ തീരുമാനമെടുക്കും. വ്യാജ പരാതിയെ കുറിച്ച് പൊതുസമൂഹം പരിശോധിക്കണം.

യു ഡി എഫ് ധാര്‍മ്മികതയെ പറ്റി സംസാരിക്കുന്നത് സമൂഹത്തിന് നല്ലതാണെന്നും എ കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

പരാതിയില്ലെന്ന യുവതിയുടെ ഹര്‍ജി പരിഗണിച്ച് ഇന്നലെയാണ് തിരുവനന്തപുരം സിജെഎം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. ‍പരാതിയില്ലെന്ന് ചാനല്‍പ്രവര്‍ത്തക കോടതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളി.

മന്ത്രി ഔദ്യോഗിക വസതിയില്‍ വെച്ച് അപമര്യാദയായി ആരും പെരുമാറിയിട്ടില്ലെന്നും ചാനല്‍ പുറത്തുവിട്ട ശബ്ദ ശകലത്തിലുള്ളത് ശശീന്ദ്രന്‍റെ ശബ്ദമാണെന്ന് ഉറപ്പില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തടസ്സമില്ലെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍മാസ്റ്റര്‍  ഇന്നലെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എല്‍ ഡി എഫിനെ ഔദ്യോഗികമായി അറിയിക്കുമെന്നും പീതാംബരന്‍മാസ്റ്റര്‍ വ്യക്തമാക്കി.

മന്ത്രിസ്ഥാനത്തെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം തിങ്ങളാ‍ഴ്ച ദില്ലിയില്‍ ചേരുന്ന എന്‍ സി പി യോഗം കൈകൊള്ളുമെന്നും  അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News