സ്വന്തം വളര്‍ത്തുമകളോട് കൊടും ക്രൂരത; വെള്ളം പോലും നല്‍കാതെ പട്ടിണിക്കിട്ട് കൊന്നു; മാതാവിന് മൂന്ന് ജീവപര്യന്തം തടവ്

ഐഓവ:ദത്തു പുത്രിയെ പട്ടിണിക്കിട്ട് കൊന്ന മാതാവിന് മൂന്നു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. നിക്കോള്‍ പിന്ന് (43) എന്ന് അമേരിക്കക്കാരിയെയാണ്് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2016ലാണ് കേസിന് ആസ്പദമായ സംഭവം.

ആഹാരം നല്‍കാതെ പതിനാറു വയസ്സുകാരിയായ നാറ്റ് ലിയെയും സഹോദരങ്ങളെയും ഇവരുടെ വളര്‍ത്തു മാതാപിതാക്കള്‍ പട്ടിണിക്കിടുകയായിരുന്നു. നിക്കോളും ഭര്‍ത്താവ് ജോഫിനും ഈ കേസില്‍ കുറ്റക്കാരാണ്. ഭര്‍ത്താവിന്റെ കേസിന്റെ വിസ്താരം പുരോഗമിക്കുകയാണ്. സംഭവം പുറത്തറിഞ്ഞതോടെ കുട്ടികളെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും നാറ്റ്‌ലിയെ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News