ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കാഴ്ചശക്തി നഷ്ടമായി; ആറുവയസുകാരിയുടെ ജീവിതത്തില്‍ സംഭവിച്ചത്

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും എന്തെല്ലാമാണ് ഈ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. കടുത്ത പല്ലു വേദനയും കാഴ്ചശക്തിയും നഷ്ടമായി. സംഭവം നടന്നത് ദക്ഷിണാഫിക്കയിലെ ക്വാസുലു നാതാലില്‍.

രാവിലെ എഴുന്നേറ്റപ്പോളാണ് ആറുവയസുകാരി മികയ്ലാ സൂ ഗ്രോവിന് കാഴ്ച ശക്തി നഷ്ടപ്പെട്ടെന്ന് മനസിലായത്. ശരീരത്തില്‍ എന്തോ കടിച്ചതിന്റെ പാടുമുണ്ടായിരുന്നു. ഉടനെ തന്നെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

ഉഗ്രവിഷമുള്ള ഒരിനം പാമ്പ് കടിച്ചതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിവിഷം കുത്തിവെച്ച് കുട്ടിയെ രക്ഷിച്ചു. തുടര്‍ന്ന് കുട്ടിയ്ക്ക് കാഴ്ചശക്തിയും തിരിച്ചു കിട്ടി.

മൊസാംബിക് സ്പിറ്റിംഗ് കോബ്രാ എന്നയിനത്തില്‍പ്പെട്ട ഒരിനം പാമ്പാണ് കുട്ടിയെ ഉറക്കത്തില്‍ കടിച്ചത്. ആളുകളുടെ ശരീരത്തിലേക്ക് വിഷം ചീറ്റാനും ഈ പാമ്പിനു കഴിയും. ഇങ്ങനെയാണ് കുട്ടിയ്ക്ക് കാഴ്ചശക്തിയും നഷ്ടമായത്. ഏതായാലും കാഴ്ചശക്തി തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ക്വാസുലു നാതാലില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News