മലയാളത്തില്‍ നായകനാകാനൊരുങ്ങി റാണാദഗുപതി

ബാഹുബലി ചിത്രത്തില്‍ വില്ലന്‍ കാഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ റാണാദഗുപതി പത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. റാണയുടെ ആദ്യ മലയാള ചിത്രമായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ കിംഗ് ഓഫ് ട്രാവാണ്‍കൂര്‍ എന്ന ചിത്രത്തിന്റെ മുന്നോടിയായാണ് ദര്‍ശനംനടത്തിയത്.

പ്രഭാസിന്റെ ബാഹുബലിയേക്കാള്‍ റാണയുടെ പല്‍വാല്‍ ദേവനെ സ്‌നേഹിച്ചവരാണ് ഒരു പക്ഷേ മലയാളികളില്‍ കൂടുതലും. ബാഹുബലിയിലെ പല്‍വാല്‍ദേവന്‍ എന്ന കഥാ പാത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിനായകന്മാരില്‍ ഒരാളായി ശ്രദ്ധ നേടിയ റാണാ ദഗുപതി മലയാളത്തിലും ഇതിഹാസ നായകനാകാന്‍ ഒരുങ്ങുകയാണ്.

അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ കിംഗ് ഓഫ് ട്രാവാണ്‍കൂര്‍ എന്ന ചിത്രത്തിലാണ് റാണ നയകനായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനു മുന്നോടിയായാണ് റാണ മാര്‍ത്താണ്ഡവര്‍മ്മയുടെ കുലദൈവമായ പത്മനാഭന്റെ സന്നിധിയിെലത്തി അനുഗ്രഹം തേടിയത്. തുടര്‍ന്ന് രാജ കുടുംബാംഗങ്ങളെയും കണ്ട് അനുഗ്രഹം വാങ്ങി.
റോബിന്‍ തിരുമല തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് റാണ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പീറ്റര്‍ ഹെയ്ന്‍ സംഘട്ടനം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദവിന്യാസമൊരുക്കുന്നത്. ഏതാനും മാസങ്ങള്‍ക്കകം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here