രാത്രി ആര്‍ക്കൊപ്പമാണ് ഉറങ്ങുന്നത്? വിചിത്ര ചോദ്യവുമായി ഫേസ്ബുക്ക്

രാപ്പകല്‍ വ്യത്യാസമില്ലാതെ ഇന്ന് എല്ലാവരം ഫേസ്ബുക്കിനുകൂടെയാണ്. ഊണും ഉറക്കവും ഫേസ്ബുക്കിലാണ്. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്കിന് അറിയേണ്ടത് നിങ്ങള്‍ രാത്രി ഉറങ്ങുന്നത് ആരുടെയെല്ലാം കൂടെയെന്നാണ്.

ഇതോടെ ഫേസ്ബുക്ക് പരിധി വിടുന്നുവെന്ന ആരോപണവുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആരോടെല്ലാമൊപ്പമാണ് രാത്രി കിടന്നുറങ്ങുന്നത് എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ ചോദ്യം.

ഉറങ്ങുമ്പോള്‍ ഒപ്പമുണ്ടാകണമെന്നാഗ്രഹിക്കുന്ന ഏറ്റവും ഇഷ്ട വസ്തുവിനെകുറിച്ച് പങ്കുവയ്ക്കുമെന്നു കരുതിയാണ് ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ചോദ്യം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നാണ് ഈ വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്കിന്റെ വിശദീകരണം. ഉറങ്ങുമ്പോള്‍ കൂടെയുണ്ടാകുന്നതെന്ത് എന്ന ചോദ്യം ഉദ്ദേശിച്ചത് ആരൊക്കെ കൂടെ എന്നല്ല. മറിച്ച് ടെഡ്ഡിബിയറിനെപോലെയുള്ളവയാണ് ഉദ്ദേശിച്ചതെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

ഉപഭോക്താക്കളെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കാനാണ് ഡിസംബര്‍ മുതല്‍ ഫേസ്ബുക്ക് ഡിഡ് യൂ നോ എന്ന പുതിയ ഫീച്ചര്‍ തുടങ്ങിയത്. എന്നാല്‍ ഉയര്‍ന്നു വന്ന വിമര്‍ശനത്തെത്തുടര്‍ന്ന് ഈ ചോദ്യം ഫേസ്ബുക്ക് പിന്‍വലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News