ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കാരവന്‍ മാഗസിന്‍

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാരവന്‍ മാഗസിന്‍. കാരവന്റെ പുതിയ ലക്കത്തിലാണ് കോടതിയ്ക്ക് മുമ്പാകെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളിലെ വൈരുധ്യത്തെ ചൂണ്ടിക്കാണിക്കുന്നത്.

ലോയയുടെ അവസാന മണിക്കൂറുകളില്‍ ഒപ്പമുണ്ടായിരുന്ന ജസ്റ്റിസ് രതി തന്റെ കൈപ്പടയില്‍ എഴുതിയ സ്റ്റേറ്റ്മെന്റി പറയുന്നത് ലോയയുടെ ഇ.സി.ജി എടുത്തിരുന്നില്ല എന്നാണ്.

ലോയയയുടെ മരണവുമായി ബന്ധപ്പെട്ട കാരവന്റെ ആദ്യ റിപ്പോര്‍ട്ടിലും ഇത് പറയുന്നുണ്ട്. ജസ്റ്റിസ് രതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ലോയയുടെ ഇ.സി.ജി എടുക്കുന്ന വേളയില്‍ ഇ.സി.ജി മിഷ്യന്‍ തകരാറിലാണെന്ന് മനസിലാക്കുകയായിരുന്നു.

കുറച്ച് നേരം അത് ശരിയാക്കാന്‍ ഡോക്ടര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.’ ഇത് ലോയയുടെ കുടുംബം പറഞ്ഞതിനെ സാധൂകരിക്കുന്നതാണ്. ലോയയുടെ ഇ.സി.ജി എടുത്തിരുന്നില്ല എന്ന് കുടുംബം നേരത്തെ കാരവന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇ.സി.ജി എടുത്തിട്ടില്ലായിരുന്നുവെങ്കില്‍ പിന്നെ എങ്ങനെയാണ് ഡോക്ടറുടെ കൈപ്പടയോട് കൂടിയുള്ള ഇ.സി.ജി റിപ്പോര്‍ട്ട് പുറത്ത് വന്നതെന്നും അതെങ്ങനെയാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒന്നാം പേജിലെ വാര്‍ത്തയില്‍ എത്തിയതെന്നും കാരവന്‍ ചോദിക്കുന്നു. കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലും അവിശ്വസനീയത ഉള്ളതായി കാരവന്‍ പറയുന്നു.

ലോയയെ രണ്ടാമത് കാണിച്ച ആശുപത്രിയില്‍ നിന്നും ലഭിച്ച ബില്‍ പ്രകാരം 1500 രൂപ ന്യൂറോ സര്‍ജറിയ്ക്ക് ചാര്‍ജ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഹൃദയാഘാതത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് എന്തിനാണ് ന്യൂറോ സര്‍ജറി ചെയ്തതെന്നും കാരവന്‍ ചോദിക്കുന്നു. അങ്ങനെയാണെങ്കില്‍ ലോയയുടെ തലയ്ക്ക് പരുക്കേറ്റിരുന്നോയെന്നും കാരവന്‍ ചോദിക്കുന്നു. കാരവന് നല്‍കിയ അഭിമുഖത്തില്‍ ലോയയുടെ കഴുത്തില്‍ രക്തക്കറ കണ്ടതായി അദ്ദേഹത്തിന്റെ സഹോദരിമാര്‍ പറയുന്നുണ്ട്.

കാരവനിലെ റിപ്പോര്‍ട്ടു പുറത്തു വന്നിട്ട് 70 ദിവസങ്ങള്‍ പിന്നിട്ടിട്ടും ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹ നീക്കാന്‍ പോയിട്ട് അദ്ദേഹം രവി ഭവനില്‍ താമസിച്ചിരുന്നോ എന്നു പോലും തെളിയിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ലെന്നും കാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് പറയുന്നു.

രവി ഭവനിലെ രജിസ്‌റ്റ്രേഷന്‍ രീതി പ്രകാരം എത്ര വലിയ സുരക്ഷയുള്ള വ്യക്തി താമസിക്കാനെത്തിയാലും രജിസ്റ്ററില്‍ അടയാളപ്പെടുത്തും.

ലോയയുടെ മരണം കഴിഞ്ഞ് മൂന്ന് മാസത്തിനിടെ രവി ഭവനിലെത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പേരു വരെ രജിസ്റ്ററില്‍ ഉള്ളതായി കാണാമെന്നും കാരവന്‍ പറയുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗിന്റെ പേരും രജിസ്റ്ററിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News