ദുബായിലെ കുപ്പി വെള്ളം സുരക്ഷിതമോ; ഇതാ ഉത്തരം

കുപ്പിവെള്ളത്തില്‍ മനുഷ്യശരീരത്തിനു ഹാനികരമായ രീതിയില്‍ ആസിഡുകളും ആല്‍ക്കലൈനുകളും അടങ്ങിയിട്ടുണ്ടെന്ന പ്രചരണങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ശാസ്ത്രീയ തെളിവുകളോ പഠനങ്ങളോ അടിസ്ഥാനമാക്കിയല്ല ഇതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിദഗ്ദര്‍ വ്യക്തമാക്കി.

യുഎഇയില്‍ വില്‍പ്പന നടത്തുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷാ നിര്‍ദേശങ്ങളും ഇതോടനുബന്ധിച്ചു ഭരണകൂടം പുറത്തിറക്കി. യുഎഇ നിയമപ്രകാരം 6.5നും 8.5നും ഇടയിലായിരിക്കണം വില്‍പ്പന നടത്തുന്ന വെള്ളത്തിന്റെ പിഎച്ച്. പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്ന വസ്തുക്കളടക്കം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൃത്യമായ പരിശോധനയ്ക്കു ശേഷമാണ് വില്‍പ്പനയ്‌ക്കെത്തുന്നത്.

അപകടകരമാണെന്നു വാര്‍ത്തകള്‍ പുറത്തുവന്ന കുപ്പിവെള്ളത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നും പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News