സ്വര്‍ണ്ണവിലയെ കടത്തിവെട്ടി മുല്ലപ്പൂ വില; ഇന്നലെ വില 6500 രൂപ

സ്വര്‍ണ്ണവിലയെ കടത്തിവെട്ടി മുല്ലപ്പൂ വില കുതിച്ചു കയറുന്നു. കല്ല്യാണ സീസണും കൂടിയായതോടെ ഡിമാന്റ് കൂടിയാല്‍ വില കിലോക്ക് പതിനായിരം രൂപയിലേക്ക് ഉയരാനാണ് സാധ്യതയെന്ന് പൂ വ്യാപാരികള്‍ പറയുന്നു.

2018ന്റെ ആരംഭത്തിലെ മുല്ലവില കയറ്റം സര്‍വ്വകാല റിക്കാര്‍ഡിലാണ്. ഇന്നലെ 6500 രൂപയായിരുന്നു വില. ഇന്നത്തെ വിവാഹ മുഹൂര്‍ത്തം കണക്കിലെടുത്താണ് പൂ വിപണിയില്‍ വില കൂടിയത്. കാലവസ്ഥ പ്രതികൂലമായതോടെ മുല്ല കൃഷി കുറയുകയും ക്ഷാമം അനുഭവപെടുകയും ചെയ്യുന്നു.

ഒരു കാലത്ത് കിലോക്ക് 35 രൂപ കിടന്ന മുല്ലയാണിന്ന് 6500 രൂപയില്‍ എത്തിയത്. തിളങ്ങുന്ന സ്വര്‍ണ്ണത്തേയും വാടുന്ന ഒലിയേഷ്യാ കുടുംബത്തിലെ മുല്ല കടത്തിവെട്ടി.

വിവാഹ സീസണും ഡിമാന്റും ക്ഷാമവും വിദേശകയറ്റിമതിയും മുല്ല വില കിലോക്ക് 10,000 രൂപയായി ഉയരായുമെന്നാണ് കച്ചവടകാര്‍ നല്‍കുന്ന സൂചന.

വിവാഹത്തിന് വധുവിന് തലയില്‍ ചൂടാന്‍ മാത്രം 10,000 രൂപയുടെ മുല്ല വേണ്ടി വരുമെന്നാണ് ബ്യൂട്ടീഷന്മാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News