പ്രവാസികള്‍ക്ക് ഒമാനില്‍ വന്‍തിരിച്ചടി; 87 തസ്തികകളില്‍ വിസാ നിരോധനം

മനാമ: ഒമാനില്‍ സ്വകാര്യ മേഖലയിലെ 87 തസ്തികകളില്‍ താല്‍ക്കാലിക വിസാ നിരോധനം ഏര്‍പ്പെടുത്തി. ഈ തസ്തികളില്‍ പ്രവാസികളെ നിയമിക്കുന്നത് നിരോധിച്ച് മാനവ ശേഷി മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി ഞായറാഴ്ചയണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി, അക്കൗണ്ടിങ് ആന്റ് ഫൈനാന്‍സ്, മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഷ്വറന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മെഡിക്കല്‍, എയര്‍പോര്‍ട്ട്, എഞ്ചിനീയറിങ്, ടെക്‌നിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളില്‍ അടുത്ത ആറുമാസ കാലയളവില്‍ പുതിയ വിസ അനുവദിക്കില്ല.

നിലവില്‍ ഈ തസ്തികകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് വിസ പുതുക്കാന്‍ തടസമുണ്ടാകില്ല. പ്രവാസികള്‍ വന്‍തോതില്‍ ജോലി ചെയ്യുന്ന തസ്തികകളാണ് ഇവയില്‍ ഭൂരിഭാഗവും.

അടുത്ത ആറുമാസ കാലയളവിലാകും വിസാ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാവുകയെന്ന് മന്ത്രാലയം അറിയിച്ചു.

അടുത്ത ആറു മാസത്തിനകം സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25,000 തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള സ്വദേശിവല്‍ക്കരണ നടപടിയുടെ ഭാഗമായാണ് വിസാ നിരോധനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News