ലോകത്തെ മുഴുവന്‍ കബളിപ്പിച്ച് ശിവയും കൂട്ടരും; ആ സെല്‍ഫി വീഡിയോ വ്യാജം

ഹൈദരാബാദ്: റെയില്‍ പാളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വാര്‍ത്ത, അന്തര്‍ദേശീയമാധ്യമങ്ങളിലും ഇടം നേടിയിരുന്നു.

എന്നാല്‍ ആ വീഡിയോ വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. മാധ്യമപ്രവര്‍ത്തകയായ നെല്ലുട്‌ല കവിതയാണ് സത്യാവസ്ഥ പുറത്തുവിട്ടത്.

മടാപൂരിലെ ഒരു ജിമ്മില്‍ ഇന്‍സ്ട്രക്ടറാണ് ശിവ. ഇയാളുടെ ജിമ്മില്‍ പോകുന്ന തന്റെ ഒരു സഹപ്രവര്‍ത്തകനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും കവിത പറയുന്നു. ഇയാളുടെ വീഡിയോയും കവിത പങ്കുവച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും കവിത ട്വീറ്റ് ചെയ്തു.

ജനുവരി 22നാണ് വീഡിയോ പുറത്തുവന്നത്. ഫോണില്‍ നോക്കി ചിരിച്ച് വലത് കൈകൊണ്ട് ട്രെയിനിന് നേരെ ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അടുത്ത നിമിഷം ട്രെയിന്‍ ശിവയെ ഇടിക്കുന്ന രീതിയിലുള്ള വീഡിയോയാണ് പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News