ഗ്രാമിയില്‍ ‘ബ്രൂണോ മാഴ്‌സ്’ തരംഗം

2018 ലെ ഗ്രാമി പുരസ്കാരച്ചടങ്ങ് പുരോഗമിക്കുമ്പോള്‍ ഗ്രാമി വേദിയില്‍ തിളങ്ങി ബ്രൂണോ മാ‍ഴ്സ്.
ബ്രൂണോ മാ‍ഴ്സിന്‍റെ 24കെ മാജിക് എന്ന ആൽബം, ആൽബം ഓഫ് ദി ഇയർ പുരസ്കാരം നേടിയപ്പോള്‍ സോങ്ങ് ഓഫ് ദി ഇയര്‍ (ദാറ്റ്സ് വാട്ട് ഐ ലൈക്)‍, റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ (24 കെ മാജിക്) പുരസ്കാരങ്ങളും ബ്രൂണോ മാ‍ഴ്സ് സ്വന്തമാക്കി.
മികച്ച നവാഗത സംഗീതജ്ഞർക്കുള്ള ബെസ്റ്റ് ന്യൂ ആർടിസ്റ്റ് പുരസ്കാരം അലെസിയ കാര കരസ്ഥമാക്കിയപ്പോള്‍ മികച്ച സോളോ പോപ് വോക്കൽ ആൽബത്തിനുള്ള പുരസ്കാരം ബ്രിട്ടിഷ് ഗായകൻ എഡ് ഷിരീന്റെ ഡിവൈഡ് എന്ന ഗാനം സ്വന്തമാക്കി.
ബ്രൂണോ മാ‍ഴ്സ് കെൻഡ്രിക് ലാമർ എന്നിവർ ഇതുവരെ രണ്ടു വീതം പുരസ്കാരങ്ങൾ നേടി. ഹമ്പിൾ എന്ന ഗാനത്തിന് ബെസ്റ്റ് റാപ് പെർഫോമൻസിനും, ലോയൽറ്റി എന്ന ഗാനത്തിന് ബെസ്റ്റ് റാപ്/സങ് പെർഫോമൻസിനുമുള്ള പുരസ്കാരങ്ങള്ളാണ് കെൻഡ്രിക് ലാമർ കരസ്ഥമാക്കിയത്.
പോപ് സംഗീതത്തിലെ ഗാനങ്ങള്‍ കൊടി കുത്തി വാ‍ഴുന്ന ഗ്രാമി പുരസ്കാര നാമനിര്‍ദ്ദേശ പത്രികയില്‍ ആര്‍ ആന്‍റ് ബി വിഭാഗത്തിലെയും ഹിപ് ഹോപ് വിഭാഗത്തിലെയും ഗാനങ്ങളാണ് ഇത്തവണ നിറഞ്ഞു നില്‍ക്കുന്നത്.
കെൻഡ്രിക് ലാമറിന്‍റെ ഡാം (DAMN) എന്ന ഗാനത്തിന് ആല്‍ബം ഓഫ് ദി ഇയര്‍ പുരസ്കാരം ലഭിച്ചാല്‍ ദി റെക്കോര്‍ഡിങ് അക്കാദമി, പോപ് ഗാനങ്ങളോട് മമത കാണിക്കുന്നു എന്ന ആരോപണങ്ങള്‍ക്കും അവസാനമാകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News