പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവിതം; ‘മരുന്നമ്മ’ പ്രേക്ഷകര്‍ക്ക് മുന്നില്‍ #WatchVideo

പത്മശ്രീയെക്കൂടാതെ ‘മന്‍ കീ ബാത്തി’ലൂടെ പ്രധാനമന്ത്രിയുടെ പ്രശംസയും ലഭിച്ചതോടെ കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മ ദേശീയ തലത്തില്‍ ശ്രദ്ധേയായിരിക്കുകയാണ്. കാടും മലയും കടന്ന് കല്ലാറിന്റെ കരയിലെ ഈ കാണിക്കൂടിയിലേക്ക് ഇപ്പോള്‍ ജനപ്രവാഹമാണ്.

നൂറ്റാണ്ടുകളായി ഒരു ജനത പരിപാലിച്ചു പോന്ന നാട്ടുവൈദ്യവും കാട്ടുവൈദ്യവും വീണ്ടും അംഗീകരിക്കപ്പെടുകയാണ് ഇവിടെ. ആദിവാസി വിഷവൈദ്യത്തില്‍ ലക്ഷ്മിക്കുട്ടിയമ്മയെ കടത്തിവെല്ലാന്‍ കേരളത്തില്‍ ഇന്ന് മറ്റൊരു പേരില്ല.

കാട്ടറിവുകളുടെ അതിവിപുലമായൊരു സ്മൃതിശേഖരവുമാണ് ഈ അമ്മയുടെ ജീവിതം.

കൈരളിപീപ്പിള്‍ ടിവിയുടെ കേരളാ എക്‌സ്പ്രസിലൂടെ നേരത്തേ ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവിതം മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.

കഴിഞ്ഞ ജൂണ്‍മാസത്തില്‍ സംപ്രേഷണം ചെയ്ത ‘മരുന്നമ്മ’ എന്ന എപ്പിസോഡ് ഇവിടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News