തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് വന്‍പ്രഖ്യാപനങ്ങളുമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണം

ദില്ലി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്ന ആഹ്വാനവുമായി പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.

സാമ്പത്തിക സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രിയ ജനാധിപത്യമില്ലെന്ന അബേദ്ക്കറുടെ വാക്കുകളോടെയാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പാര്‍ലമെന്റിലെ കന്നി പ്രസംഗം തുടങ്ങിയത്. മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് വന്‍ പ്രഖ്യാപനങ്ങളായിരുന്നു പ്രസംഗത്തിലുടനീളം.

സ്വയം തൊഴില്‍ വികസനത്തിനായി യുവാക്കള്‍ക്ക് ബാങ്ക് ഗ്യാരന്റി ഇല്ലാതെ തുക നല്‍കാന്‍ പദ്ധതി,കാര്‍ഷിക ഉന്നമനത്തിനായും വരുമാന വര്‍ദ്ധനവിനുമായി പദ്ധതികള്‍. കുറഞ്ഞ നിരക്കില്‍ ചികിത്സാ സഹായം ലഭ്യമാക്കും. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഊന്നല്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു.

അടങ്കല്‍ പെന്‍ഷന്‍ പദ്ധതി 80 ലക്ഷം പേര്‍ക്ക് ഉപകാരപ്പെട്ടു.ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി 640 ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചു. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ അക്കമിട്ട് നിരത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത രാഷ്ട്രിയ ലക്ഷ്യങ്ങളും രാഷ്ട്രപതി എടുത്ത് പറഞ്ഞു.

ലോക്‌സഭനിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രിയ പാര്‍ടികള്‍ ആലോചിക്കണമെന്നതായിരുന്നു പ്രധാനം. വന്‍ കൈയ്യടിയോടെ ഭരണപക്ഷ ബഞ്ചുകള്‍ ഈ പരാമര്‍ശത്തെ എതിരേറ്റു.

മുത്തലാക്ക് നിറുത്തലാക്കിയത് മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാണ്. അതിനാല്‍ മുത്തലാക്ക് ബില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്ന് റാം നാഥ് കോവിന്ദ് പറഞ്ഞു. പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമാണ്. 2019ല്‍ ഗാന്ധിജിയുടെ 150ആം വാര്‍ഷികം ആഘോഷം രാജ്യത്തെ പൂര്‍ണ്ണമായും ശുചീകരിച്ച് കൊണ്ടാകണം. 2022ഓടെ എല്ലാ ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാക്ക് ബില്‍ പാസാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രാധാനമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News