ചാലക്കുടിയില്‍ വന്‍ കവര്‍ച്ച; 15 കിലോ സ്വര്‍ണ്ണം കവര്‍ന്നു

കേരളത്തെ ഞെട്ടിച്ച് തൃശൂര്‍ ചാലക്കുടി ജ്വല്ലറി വന്‍കവര്‍ച്ച. ജ്വല്ലറിയില്‍ നിന്ന് മോഷണം പോയത് 15 കിലോ സ്വര്‍ണ്ണം.

റെയില്‍വെ സ്‌റ്റേഷന്‍ റോഡിലുള്ള ഇടശ്ശേരി ജ്വല്ലറിയുടെ ഭിത്തി തുറന്നാണ് മോഷണം. 15 കിലോ സ്വര്‍ണ്ണവും ആറ് ലക്ഷം രൂപയും മോഷണം പോയി. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല.

ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് കടയുടെ പിന്‍ഭാഗത്തുള്ള ഭിത്തി തുരന്നാണ് ഉള്ളില്‍ പ്രവേശിച്ചതജ്വല്ലറിയില്‍ സിസി ടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News