മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്ന് എകെ ശശീന്ദ്രന്‍; അവസാന നിമിഷം വന്ന ഹര്‍ജിയില്‍ അസ്വാഭാവികത

ദില്ലി: എകെ ശശീന്ദ്രനെ മന്ത്രിയാക്കുന്നതില്‍ എന്‍സിപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

സംസ്ഥാന നേതാക്കള്‍ ഇന്ന് വൈകിട്ട് ശരത് പവാറുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാകും പ്രഖ്യാപനം. മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും, അതിന് മറ്റ് തടസങ്ങള്‍ ഉള്ളതായി തോന്നുന്നില്ലെന്നും എകെ ശശീന്ദ്രനും വ്യക്തമാക്കി.

ഫോണ്‍കെണി വിവാദത്തില്‍ നിന്നും കുറ്റവിമുക്തനായതോടെയാണ് എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ എന്‍സിപി ആരംഭിച്ചത്. ഇത് സംബന്ധിച്ച് എന്‍സിപി സംസ്ഥാനനേതാക്കള്‍ ഇന്ന് കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 6 മണിക്ക് ശരത് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച.

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും, എകെ ശശീന്ദ്രനും പങ്കെടുക്കുന്ന കൂടിക്കാഴ്ചയില്‍ തോമസ് ചാണ്ടിക്കും ക്ഷണമുണ്ടെങ്കിലും, തോമസ് ചാണ്ടി പങ്കെടുക്കുന്നതില്‍ അവ്യക്തത തുടരുന്നു. മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുനാമമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും, ഇക്കാര്യത്തില്‍ മറ്റ് തടസങ്ങള്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും എകെ ശശീന്ദ്രന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

അതേസമയം, ഹൈക്കോടതിയില്‍ അവസാന നിമിഷം വന്ന ഹര്‍ജിയില്‍ അസ്വാഭാവിക ഉണ്ടെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയത് പോലെ തനിക്കും തോന്നിയെന്നും, എന്നാല്‍ അതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ ഉള്ളവരാണെന്ന് കരുതുന്നില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

പാര്‍ട്ടിക്ക് ആകെയുള്ള മന്ത്രിസഭാ സീറ്റായതിനാല്‍ ഇന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നാണ് സൂചന. ബാലകൃഷ്ണപിള്ളയെ പാര്‍ട്ടിയില്‍ എടുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയുമായി മുന്നോട്ട് പോകേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News