കെ ബാബുവിന്റെ ബിനാമി; അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ്

മുന്‍ മന്ത്രി കെ ബാബുവിന്റെ ബിനാമി എന്ന് കണ്ടെത്തിയ ബാബുറാമിനെതിരായ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു . ബാബുറാം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

കേസില്‍ 2 മാസത്തിനകം വിജിലന്‍സ് അന്തിമ റിപ്പോര്‍ട് സമര്‍പ്പിക്കും. വിജിലന്‍സ് ഡയറക്ടറുടെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി കേസ് തീര്‍പ്പാക്കി. ബാബു വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് സുഹൃത്ത് ബാബുറാമിനെതിരെ വിജിലന്‍സ് കേസെടുത്തത്.

ബാബുറാമിനെതിരെ കേസെടുക്കാന്‍ മാത്രമുള്ള തെളിവുകള്‍ ഇല്ലെന്ന് വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. റിപ്പോര്‍ട് അനന്തമായി നീട്ടുന്നതില്‍ കോടതി കഴിഞ്ഞ ദിവസം
അത്യപ്തി രേഖപ്പെടുത്തി.തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബാബുറാം കോടതിയെ സമീപിച്ചത്.

ബാബുറാമിന്റെ പേരില്‍ കോടികള്‍ വിലമതിക്കുന്ന 25 ല്‍ അധികം സ്ഥലങ്ങള്‍ ഉണ്ടന്നും ഇത് മുന്‍ മന്ത്രി കെ ബാബുവിന്റെ അനധികൃത സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയതാണെന്നുമായിരുന്നു വിജിലന്‍സ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here