വിഷം കലര്‍ത്തിയ പേസ്റ്റ്, പൊട്ടിത്തെറിക്കുന്ന മൊബൈല്‍: ഇസ്രയേല്‍ 2700ഓളം പേരെ കൊന്നത് ഇങ്ങനെ: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ജറുസലേം: യുദ്ധത്തിലൂടെയല്ലാതെ ഇസ്രയേല്‍ സര്‍ക്കാര്‍ നടത്തിയ കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

ഇസ്രയേലിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ റോണന്‍ ബെര്‍ഗ്മാന്‍ എഴുതിയ പുസ്തകത്തിലാണ് എഴുപതുവര്‍ഷത്തിനിടെ ഇസ്രയേല്‍ നടത്തിയ 2700ഓളം കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്.

വിഷം കലര്‍ത്തിയ ടൂത്ത്പേസ്റ്റ്, പൊട്ടിത്തെറിക്കുന്ന മൊബൈല്‍ഫോണ്‍, ആയുധമേന്തിയ ഡ്രോണുകള്‍ എന്നിവയുപയോഗിച്ചുള്ള കൊലപാതകങ്ങളെപ്പറ്റിയാണ് ബെര്‍ഗ്മാന്‍ ‘റൈസ് ആന്‍ഡ് കില്‍ ഫസ്റ്റ്’ എന്ന പുസ്തകത്തില്‍ പറയുന്നത്. യെദിയത് അഹാരനറ്റ് പത്രത്തിന്റെ ഇന്റലിജന്‍സ് കറസ്‌പോണ്ടന്റാണ് ബെര്‍ഗ്മാന്‍.

ഇസ്രയേല്‍ ചാരസംഘടന മൊസാദ്, സുരക്ഷാ ഏജന്‍സി ഷിന്‍ ബെറ്റ് തുടങ്ങിയവയിലെ അംഗങ്ങളും നിരവധി സൈനികരുമായി നടത്തിയ അഭിമുഖത്തില്‍നിന്നാണ് പുസ്തകം തയ്യയാറാക്കിയിരിക്കുന്നത്.

ആറോളം ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ ഇത്തരം ആസൂത്രണത്തിലൂടെ ഇസ്രയേല്‍ വധിച്ചു. പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിനെ വധിക്കാന്‍ റേഡിയേഷന്‍ വിഷം ഉപയോഗിച്ചതായും വെളിപ്പെടുത്തുന്നു.

ആയിരത്തോളം അഭിമുഖത്തില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ പുസ്തകത്തിന് അറുനൂറോളം പേജുണ്ട്. ഈ മാസം 22നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News