കണ്ണൂരില്‍ സിപിഐഎമ്മിനെ നയിക്കാന്‍ വീണ്ടും പി ജയരാജന്‍

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി ജയരാജന്‍ തുടരും. 49 അംഗ ജില്ലാ കമ്മിറ്റിയില്‍ ആറ് പേര്‍ പുതുമുഖങ്ങളാണ്. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് 56 പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍: പി ജയരാജന്‍, എംവി ജയരാജന്‍, കെഎം ജോസഫ്, കെകെ നാരായണന്‍, സി കൃഷ്ണന്‍, ഒവി നാരായണന്‍, എം പ്രകാശന്‍, വി നാരായണന്‍, എം സുരേന്ദ്രന്‍, വത്സന്‍ പനോളി, കാരായി രാജന്‍, എന്‍ ചന്ദ്രന്‍, ടിഐ മധുസൂദനന്‍, പി സന്തോഷ്, സി സത്യപാലന്‍, കെവി ഗോവിന്ദന്‍, എം ഷാജര്‍, എം കരുണാകരന്‍, ടികെ ഗോവിന്ദന്‍, പിവി ഗോപിനാഥ്, കെവി സുമേഷ്, കെ സന്തോഷ്, പിപി ദാമോദരന്‍, പിപി ദിവ്യ, കെ ചന്ദ്രന്‍, ബിജു കണ്ടക്കൈ, വയക്കാടി ബാലകൃഷ്ണന്‍, അരക്കന്‍ ബാലന്‍, എന്‍ സുകന്യ, കെ ഭാസ്‌കരന്‍, പി ബാലന്‍, എഎന്‍ ഷംസീര്‍, എംസി പവിത്രന്‍, പി ഹരീന്ദ്രന്‍, കെകെ പവിത്രന്‍, കെ ലീല, കെ ധനഞ്ജയന്‍, പി പുരുഷോത്തമന്‍, എംവി സരള, എന്‍വി ചന്ദ്രബാബു, കെ ശ്രീധരന്‍, ബിനോയ് കുര്യന്‍, വിജി പത്മനാഭന്‍, കെ മനോഹരന്‍, എം വിജിന്‍, വികെ സനോജ്, പികെ ശ്യാമള, പി മുകുന്ദന്‍, പികെ ശബരീഷ്‌കുമാര്‍.

കണ്ണൂര്‍ നഗരത്തെ ത്രസിപ്പിക്കുന്ന റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും ജനലക്ഷങ്ങളുടെ മഹാറാലിയോടും നടക്കുന്ന സമാപന സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജവഹര്‍ സ്റ്റേഡിയത്തിലെ ‘ഇ കെ നായനാര്‍ നഗറി’ലാണ് സമാപനസമ്മേളനം.

കേന്ദ്രീകരിച്ച പ്രകടനമില്ല. നാടിന്റെ നാനാഭാഗത്തുനിന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന ബഹുജനങ്ങള്‍ താണയിലും എകെജി ആശുപത്രിക്ക് സമീപവും വാഹനമിറങ്ങി ചെറുപ്രകടനങ്ങളായി സമ്മേളന നഗരിയിലേക്ക് നീങ്ങും. നിസ്വവര്‍ഗത്തിന്റെ ആശയുംആവേശവുമായ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരിക്കും ബഹുജനറാലി. സ്റ്റേഡിയത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചുവപ്പുസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.

പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിക്കും. അഴീക്കോട് ‘ചെന്താരക’ത്തിന്റെ ഗാനമേളയും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News