കൊച്ചിയില്‍ നോക്കുകുത്തിയായ ആള്‍ക്കൂട്ടത്തിനിടയിലെ ആ മനുഷ്യസ്‌നേഹിയെ തിരിച്ചറിഞ്ഞു; കൊടുക്കാം, അഭിഭാഷകയായ രഞ്ജിനിക്ക് നിറഞ്ഞ കയ്യടി

കൊച്ചി: പത്മ ജംഗ്ഷനില്‍ കെട്ടിടത്തില്‍ നിന്ന് വീണ തൃശൂര്‍ സ്വദേശി ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്ത ആ മനുഷ്യസ്‌നേഹിയെ തിരിച്ചറിഞ്ഞു. ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനിയാണ് ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായത്.

സംഭവത്തെക്കുറിച്ച് രഞ്ജിനി പറഞ്ഞത് ഇങ്ങനെ:

മെട്രോ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കെട്ടിടത്തില്‍ നിന്നും വീണു കിടക്കുന്ന ഷാജിയെ കാണുന്നത്. തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു അയാള്‍.

സമീപത്തുണ്ടായിരുന്ന ആരും ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല. കൂടി നിന്നിരുന്ന ആളുകളോട് ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ലെന്ന് രഞ്ജിനി പറയുന്നു.

തുടര്‍ന്ന് തനിക്ക് പരിചയമുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ബന്ധപ്പെട്ടെങ്കിലും അവിടെ ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഒരു കാറില്‍ ഷാജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് രഞ്ജിനി പറഞ്ഞു.

അപകടത്തില്‍പ്പെട്ട മനുഷ്യന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചാണ് താന്‍ ആ നിമിഷങ്ങളില്‍ ചിന്തിച്ചതെന്നും രഞ്ജിനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News