വിവാദ ഭൂമി ഇടപാട്; വൈദികര്‍ക്ക് കോടതി നോട്ടീസ്

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉള്‍പ്പെടെ അഞ്ച് വൈദികര്‍ക്ക് കോടതി നോട്ടീസ്.

പരാതിക്കാരന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.
ഈ മാസം 31 ന് 5 പേരും കോടതിയില്‍ ഹാജരാകണമെന്നാണ് എറണാകുളം സി ജെ എം കോടതിയുടെ നോട്ടീസ് .

കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രസിഡന്റ് പോളച്ചന്‍ പുതുപ്പാറ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സിജെഎം കോടതി കഴിഞ്ഞദിവസം ഫയലില്‍ സ്വീകരിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെ മൊഴി കോടതി വിശദമായി രേഖപ്പെടുത്തി. തുടര്‍ന്നാണ് സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ തീരുമാനിച്ചത്. സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉള്‍പ്പെടെ അഞ്ച് വൈദികര്‍ക്കാണ് സമന്‍സ് അയയ്ക്കുക.

പരാതിക്കാരന്‍ ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിരുന്ന സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഈ വൈദികരും. ഈമാസം 31ന് അഞ്ചുപേരും കോടതിയില്‍ നേരിട്ട് ഹാജരാകണം.

സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാരിന് ലഭിക്കേണ്ട നികുതി പണം നഷ്ടപ്പെട്ടുവെന്നും, കരാര്‍ ഒപ്പിട്ട ജോര്‍ജ് ആലഞ്ചേരിയാണ് ഇതിന് ഉത്തരവാദിയെന്നും, അതിനാല്‍ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം .

സമന്‍സ് അയച്ച അഞ്ച് വൈദികരുടെയും മൊഴി രേഖപ്പെടുത്തിയശേഷമാകും ക്രിമിനല്‍കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News