തന്റെ വിവാഹത്തിന് ഈ മിന്നുംതാരത്തെ ക്ഷണിക്കില്ല; തുറന്ന് പറഞ്ഞ് ദീപിക പദ്കോണ്‍

വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെങ്കിലും വിവാഹത്തില്‍ ഒരു ബോളിവുഡ് താരത്തെ മാത്രം ക്ഷണിക്കില്ലെന്ന് ദീപിക ഇപ്പോഴേ ഉറപ്പിച്ചു. ദീപിക-രണ്‍വീര്‍ സിങ് വിവാഹത്തെക്കുറിച്ച് പല വാര്‍ത്തകളും പുറത്തുവരുമ്പോഴാണ് ദീപികയുടെ പ്രതികരണം.

വിവാഹം ഉടന്‍ ഇല്ല. എന്നാല്‍ ഉചിതമായ സമയത്ത് താന്‍ വിവാഹതിയാകും എന്നും ദീപിക പറയുന്നുണ്ട്. വോഗ് ബിഎഫ്എഫിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്

വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ ഇല്ല. പക്ഷെ കത്രീന കെയ്ഫിനെ വിവാഹത്തിന് ക്ഷണിക്കുമോ ചോദ്യത്തിന് മറുപടി നോ എന്നാണ്.

കത്രീന കെയ്ഫിന് ദീപികയുടെ മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂറുമായുള്ള ബന്ധമാണ് ഈ മറുപടിക്ക് കാരണം. ദീപികയും രണ്‍ബീര്‍ കപൂറും വേര്‍പിരിയാന്‍ കാരണം കെയ്ഫാണെന്നാണ് ബോളിവുഡിലെ സംസാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News