പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും ദുരന്തം; സ്റ്റേജ് തകര്‍ന്ന് വീണു; 9 പേര്‍ക്ക് പരിക്ക്

കൊല്ലം പരവൂർ പുറ്റിങൽ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നിർമ്മിച്ച സ്റ്റേജ് തകർന്ന് 9 പേർക്ക് പരിക്കേറ്റു.3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും 2 പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ നെടുങോലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. അമ്പല മുറ്റത്ത് ഏറ്റവും വലിയ നാടക സ്റ്റേജിന്റെ നിർമ്മാണം നടക്കുന്നതിനിടെ വാർപ്പിനായി സ്ഥാപിച്ച തട്ടാണ് തകർന്നത്.

സ്റ്റേജിനടിയിൽ കുടുങിയവരെ നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷപെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News