സൗബിന്‍റെ സുഡാനി ഫ്രം നൈജീരിയയിലെ ഗാനമെത്തി; യൂട്യൂബില്‍ തരംഗമാകുന്നു

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന സുഡാനി ഫ്രം നൈജീരിയയിലെ കുർറ ഗാനത്തിന്‍റെ വിഡിയോ പുറത്തിറങ്ങി . മായാനദിയിലെ പ്രണായാർദ്രമായ ഗാനങ്ങൾക്ക്​ ശേഷം ഷഹബാസ്​ അമനും റെക്​സ്​ വിജയനും ചേര്‍ന്നൊരുക്കിയ ഗാനം മനം കവരുന്നതാണ്.

നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്​ സുഡാനി ഫ്രൈം നൈജീരിയ. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.

സൗബിനെക്കുടാതെ നൈജീരിയക്കാരനായ സാമുവേൽ ആബിയോളയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്​.

ഷൈജു ഖാലിദാണ്​ കാമറ കൈകാര്യം ചെയ്യുന്നത്​. ഫുട്​ബോള്‍ പോരാട്ടത്തിന്‍റെ പശ്​ചാത്തലത്തിൽ കഥ പറയുന്ന ചിത്രം തീയറ്ററുകളെത്താന്‍ സജ്ജമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel