2440 വാക്കുകളില്‍ നിന്നും നിങ്ങള്‍ കണ്ടെത്തിയത് നിങ്ങള്‍ക്ക് വേണ്ടത് മാത്രം; പദ്മാവത് വിഷയത്തില്‍ വിമര്‍ശകരുടെ മുഖത്തടിച്ച് നടി സ്വര ഭാസ്കര്‍

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവദിനെതിരെ വിമര്‍ശനമുന്നയിച്ച ബോളിവുഡ് നടി സ്വര ഭാസ്‌കരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ആക്രമണമാണ് അരങ്ങേറിയത്. സ്വര എഴുതിയ തുറന്ന കത്തായിരുന്നു സദാചാരക്കാരുടെ ഉറക്കം കെടുത്തിയത്.

ചിത്രം കണ്ട് താന്‍ ഒരു യോനിയായി ചുരുങ്ങി എന്നാണ് താരം സോഷ്യല്‍ മീഡിയിയല്‍ കുറിച്ചത്. വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ സ്വരയ്ക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. 2440 വാക്കുകളുള്ള ആര്‍ട്ടിക്കിളില്‍ യോനി എന്ന വാക്ക് മാത്രമാണ് വിമര്‍ശകര്‍ക്ക് ഓര്‍മ്മയുള്ളതെന്ന് സ്വര പരിഹസിച്ചു.

സതിയടക്കമുള്ള ദുരാചാരങ്ങളെ മഹത്വവല്‍ക്കരിക്കുന്നതെന്തിനെന്ന ചോദ്യവുമായാണ് സ്വര ബന്‍സാലിക്ക് തുറന്ന കത്ത് എഴുതിയത്. സ്ത്രീകള്‍ യോനി എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആളുകള്‍ക്ക് കഴിയാത്തത് തമാശയാണെന്നും സ്വര കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News