നമ്മുടെ അവഗണനകൊണ്ട് കൊണ്ട് ഒരു ജീവന്‍ പോലും നഷ്ടപ്പെടരുത്; യുവാക്കള്‍ കാട്ടുന്നത് തെറ്റായ പ്രവണത; സജിയുടെ ജീവന്‍ രക്ഷിച്ച രഞ്ജിനി പീപ്പിള്‍ ടിവിയിലൂടെ സമൂഹത്തോട് പറയുന്നു

അപകടമുണ്ടാകുമ്പോള്‍ യുവാക്കള്‍ പോലും നോക്കി നില്‍ക്കുന്നത് തെറ്റായ പ്രവണതയാണെന്ന് കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും വീണ തൃശൂര്‍ സ്വദേശി സജിയെ രക്ഷപ്പെടുത്തിയ അഭിഭാഷക ആര്‍. രഞ്ജിനി.

ബോധവല്‍ക്കരണത്തിലൂടെ മാത്രമേ സമൂഹത്തിലെ ഇത്തരം ചിന്താഗതികള്‍ മാറ്റിയെടുക്കാനാകൂവെന്നും അവര്‍ പറഞ്ഞു. നടന്‍ ജയസൂര്യ അടക്കമുളളവര്‍ സോഷ്യല്‍ മീഡിയയിലൂടെ മനുഷ്യസ്നേഹിയായ അഭിഭാഷകയ്ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചു.

നമ്മുടെ അവഗണനകൊണ്ട് കൊണ്ട് ഒരു ജീവന്‍ പോലും നഷ്ടപ്പെടരുത്. സജിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്പോള്‍ മനസ്സിലുണ്ടായിരുന്നത് അത് മാത്രമായിരുന്നുവെന്ന് അഭിഭാഷക ആര്‍ രഞ്ജിനി പറഞ്ഞു.

ഒട്ടേറെ യുവാക്കള്‍ നോക്കി നില്‍ക്കുമ്പോഴാണ് സംഭവം നടക്കുന്നത്. സമൂഹത്തിന് വേണ്ടത്ര അവബോധം ഇല്ലാത്തതാണ് ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് കാരണമെന്നും രഞ്ജിനി പറഞ്ഞു.

ഹൈക്കോടതിയില്‍ 23 വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. രഞ്ജിനിക്ക് സോഷ്യല്‍ മീഡിയയിലും അഭിനന്ദന പ്രവാഹമാണ്. രഞ്ജിനി കാണിച്ച വലിയ മനസ്സിന് നന്ദി പറഞ്ഞ നടന്‍ ജയസൂര്യ, ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നോക്കി നിന്ന സംഭവം വേദനാജനകമാണെന്ന് ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.

അതേസമയം കെട്ടിടത്തില്‍ നിന്നും വീണ സജി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജോലി അന്വേഷിച്ചാണ് എറണാകുളത്തെത്തിയതെന്നും തല കറങ്ങീവിണതാണെന്നും സജി പറഞ്ഞു. സജിയുടെ ശരീരം നെഞ്ചിന് താ‍ഴേക്ക് തളര്‍ന്നിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News