ഭാഷയില്ലാത്ത ലോകത്ത് ശരീരം കൊണ്ട് ഭിന്ന ഭാഷ സൃഷ്ടിക്കുന്ന സേ വാട്ട്

ആശയ വിനിമയത്തിന് എല്ലാ വഴികളും അടഞ്ഞെന്നിരിക്കട്ടെ അപ്പോൾ എങനെ ആശയ വിനിമയം ആവാമെന്നതിന് വഴികാട്ടിയാണ് സേ…വാട്ട്…എന്ന കലാ രൂപം.

കൊയിലോണ ആർട്ട് ആന്റ് ആന്റെ ഹെറിറ്റേജ് സൊസൈറ്റിയും മുംമ്പൈ അസംമ്പളിയും 8 പോയിന്റെ ആർട്ട് കഫേയും സംയുക്തമായാണ് സേ വാട്ടിനെ വേദിയിൽ എത്തിച്ചത്.

അവന്തികബാൽ വിശാൽ സർവ്വയ്യ എന്ന ദമ്പതികൾ സേ വാട്ട് എന്ന കൊറിയോഗ്രാഫി തുടങിയതും അവസാനിപിച്ചതും പ്രേക്ഷകരെ ഭാഗമാക്കിയും അവരുടെ ഭാഷാ ശീലങളെ വെല്ലുവിളിച്ചുമായിരുന്നു.

ഭാഷയില്ലാത്ത ലോകത്ത് ശരീരം കൊണ്ട് ഭിന്ന ഭാഷ സൃഷ്ടിച്ചാണ് ഇവർ പുത്തൻ ആശയ വിനിമയം യാഥാർത്ഥ്യമാക്കിയത്. സംസാരിക്കാൻ ശേഷിയുള്ളവരുടെ അഹങ്കാരത്തെ ചൂണ്ടികാട്ടുകയും ഒരു ആശയ വിനിമയവും എന്തിന് സൈൻ ലാങ്വേജൊ ശബ്ദമൊ പോലും ഇല്ലാത്ത ഒരു അവസ്ഥയിൽ. മനുഷ്യന് സേ വാട്ടിലെന്ന പോലെ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്ന് നർത്തക ദമ്പതികൾ തെളിയിച്ചു.

നൃത്തം,കായികം,ഭാവം,ചലനം ഇവയിലൂടെ ഒരു പുതിയ ആശയവിനിമയ ശീലത്തെ സ്വീകരിക്കാനും 55 മിനിറ്റ് നീണ്ട സേ വാട്ട്.. പഠിപ്പിക്കുന്നു.

ഒപ്പം ജീവിതം മുഴുവൻ വിശാലിന്റെ ശബ്ദമാകാനും കാതാകാനും നാവാകാനും തയാറായ അവന്തികയും സേ വാട്ടിലൂടെ ഭിന്നശേഷികാർക്കാകെ പ്രതീക്ഷയും പകർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel