യുഎഇയില്‍ പൊടിക്കാറ്റ് ശക്തമാകുന്നു; അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

അടുത്ത രണ്ടു ദിവസങ്ങളിലും യുഎഇയിൽ മേഘാവൃതമായ അന്തരീക്ഷത്തിനും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി .
വരും ദിവസങ്ങളില്‍ തണുപ്പ് കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വടക്കുപടിഞ്ഞാറൻ ദിശയിലെ കാറ്റ് മണിക്കൂറിൽ 25–35 കിലോമീറ്റർ വേഗത്തിലും ചില ഭാഗങ്ങളിൽ മണിക്കൂറിൽ 45–60 കിലോമീറ്റർ വേഗത്തിലും വീശാൻ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി.

തീരപ്രദേശങ്ങളിൽ 12–24 ഡിഗ്രി സെൽഷ്യസും ഉള്‍പ്രദേശങ്ങളില്‍ 11–26 ഡിഗ്രി സെൽഷ്യസും മലയോരമേഖലയിൽ 8–20 ഡിഗ്രി സെൽഷ്യസുമായി താപനില താഴും . റാസല്‍ഖൈമയിലെ ജെബൽ ജെയ്സിൽ ഇന്ന് അനുഭവപ്പെട്ട താപനില 4.3 സെൽഷ്യസ് ആയിരുന്നു.

ശക്തമായ കാറ്റിനെ തുടർന്ന് പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും യുഎഇയിലെ റോഡുകളിലെ കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News