പാർക്കിൽ കേറണോ; എന്നാൽ വിവാഹസർട്ടിഫിക്കറ്റുമായി വരൂ….വേറെ ഒരു വ‍ഴിയുമില്ല

കോയമ്പത്തൂരിലെ ഒരു പൊതു പാർക്കാണിത്. കയറാൻ തിരിച്ചറിയൽ രേഖ നിർബന്ധം.പക്ഷേ ആധാറോ ഐഡി കാർഡോ അല്ല വിവാഹ സർട്ടഫിക്കറ്റ് തന്നെ വേണം.

തമി‍ഴ്നാട് അഗ്രികൾച്ചറൽ യൂണിവേ‍ഴ്സിറ്റിയുടെ കീ‍ഴിലുള്ള പാർക്കിലേക്കുള്ള പ്രവേശനമാണ് വിവാഹ സർട്ടിഫിക്കറ്റി വ‍ഴി നിയന്ത്രിച്ചിരിക്കുന്നത്.

കമിതാക്കൾ ഒളിച്ചിരിക്കാനും സല്ലപിക്കാനും പാർക്ക് താവളമാക്കുന്നുവെന്ന കണ്ടെത്തലാണത്രേ ഈ കർശന തീരുമാനത്തിന് പിന്നിലെന്ന് സർവ്വകലാശാലയിലെ പ്രൊഫസറായ എം കണ്ണൻ പറയുന്നു.

പാർക്ക് സന്ദർശിക്കാനെത്തിയിരുന്ന ആളുകളുടെ ഐഡി കാർഡും മൊബൈൽ നമ്പറും എല്ലാം വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും അതിൽ ദയനീയമായി പരാജയപ്പെട്ടതുകൊണ്ടാണ് വിവാഹസർട്ടിഫിക്കറ്റ് എന്ന കടുത്ത തീരുമാനത്തിലേക്കെത്തിയതെന്നും അധികൃതർ
പറയുന്നു.

കമിതാക്കളുടെ പ്രവൃത്തികൾ പാർക്കിലെത്തുന്ന മറ്റ് സന്ദർശകർക്ക് വലിയ ശല്യമാകുന്നുവെന്ന വിശദീകരണവും തീരുമാനത്തിനുപിന്നിലുണ്ട്.

ഇവിടെയും ക‍ഴിയുന്നില്ല,പാർക്കിലേക്ക് കടക്കും മുൻപ് കവാടത്തിലുള്ള രജിസ്റ്ററിൽ പേരും വിലാസവും മൊബൈൽ നമ്പറും എ‍ഴുതണം.മാന്യത വിട്ട് പാർക്കിൽ പെരുമാറരുതെന്ന ബോർഡും ഉണ്ട്.

കുടുംബമായി വരുന്നവർക്കേ ഉള്ളൂ പ്രവേശനം അല്ലാത്ത പക്ഷം ഒറ്റയ്ക്ക് വരണമെന്നുള്ള കർശന നിബന്ധനകൂടി പാർക്ക് അധികൃതർ മുന്നോട്ട് വച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News