കേന്ദ്ര ഭരണമുപയോഗിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് ആരും കരുതരുത്; അമിത്ഷായ്ക്കും സംഘപരിവാറിനും മുഖ്യമന്ത്രി പിണറായിയുടെ ഗംഭീര മറുപടി

വോട്ടുലഭിക്കുന്നതിനുവേണ്ടി വര്‍ഗീയതയുമായി എന്നും സഹകരിച്ചുപോകാനാണ് കോണ്‍ഗ്രസ് തയ്യാറായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രഭരണം ഉപയോഗിച്ച് സിപിഐ എമ്മിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതായും പിണറായി ആരോപിച്ചു.

കണ്ണൂരില്‍ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രഭരണ സ്വാധീനമുപയോഗിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. ഭരണകൂട വേട്ടനടന്നപ്പോള്‍ നേതാക്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത നാടാണ് കണ്ണൂരെന്നും പിണറായി വിശദീകരിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ്, ഐഎന്‍ടിയുസി എന്നീ ട്രേഡ് യൂണിയനുകള്‍ സമരരംഗത്ത് അണിനിരന്നിരുന്നു. എന്നാല്‍ പിന്നീട് ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ആര്‍എസ്എസ് കണ്ണുരുട്ടലില്‍ ബിഎംഎസ് സമരങ്ങളില്‍ നിന്നും പിന്തിരിയുന്ന കാഴ്ചയാണ് ഉണ്ടായത്. അതേസമയം ബിഎംഎസില്‍ അണിനിരന്ന തൊഴിലാളികള്‍ മറ്റ് സംഘടനകളോടാപ്പം ചേര്‍ന്ന് സമരങ്ങളില്‍ സജീവമായതും രാജ്യം കണ്ടു

പ്രതീക്ഷകളുമായി വളര്‍ന്ന സഖാക്കളെ ആര്‍എസ്എസ് നിഷ്ഠൂരമായി വകവരുത്തി. എന്നാല്‍ പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ലെന്ന് അമിത് ഷായ്ക്ക് ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News