വിവാഹപന്തലില്‍ സ്ത്രീധനം ചോദിച്ച വരനും കൂട്ടര്‍ക്കും സ്വര്‍ണമയി നല്‍കിയത് എട്ടിന്‍റെ പണി; അണിഞ്ഞൊരുങ്ങിയെത്തിയ വരന്‍റെ ഇപ്പോ‍ഴത്തെ അവസ്ഥ

നമ്മുടെ സമൂഹത്തെ എത്രമാത്രം ബോധ വത്കരിച്ചാലും സ്ത്രീധനം എന്ന ദുരന്തം സമൂഹത്തില്‍ നിന്ന് ഒ‍ഴിയാതെ തുടരുകയാണ്. പ‍ഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇതുവരെ ക‍ഴിഞ്ഞിട്ടില്ല.

ഇപ്പോ‍ഴിതാ സ്ത്രീധന മോഹികള്‍ക്ക് പാഠമാകുന്ന ഒരു വാര്‍ത്ത ഒഡീഷയില്‍ നിന്ന് പുറത്ത് വരികയാണ് താലികെട്ടിന് തൊട്ടുമുന്‍പ് കഴുത്തറുപ്പന്‍ തുക സ്ത്രീധനം ചോദിച്ച വരന്റെ വീട്ടുകാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം .

വിവാഹത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വരന്റെ വീട്ടുകാര്‍ ഒരു കോടി രൂപ സ്ത്രീധനം ചോദിച്ചത്. ഇതില്‍ പ്രകോപിതയായ വധു വിവാഹവേഷത്തിലെത്തി പോലീസില്‍ പരാതി നല്‍കി. ഒഡീഷയിലെ ധേങ്കനല്‍ ജില്ലയിലാണ് സംഭവം.

വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് യുവാവിന്റെ പിതാവ് പെണ്‍കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടാണ് ഇത്രയും വലിയ തുക സ്ത്രീധനം ചോദിച്ചത്.

എന്നാല്‍, വിവാഹത്തിന് മുന്‍പു തന്നെ 20 ലക്ഷം സ്ത്രീധനമായി വാങ്ങിയ വരന്റെ കുടുംബം വീണ്ടും വീണ്ടും ഇത്രയും വലിയ തുക ആവശ്യപ്പെട്ടത് വധുവായ സ്വര്‍ണമയിയുടെ കുടുംബത്തിന് താങ്ങാനാകുമായിരുന്നില്ല. പണം നല്‍കാനാവില്ലെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.

അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വരന്‍ ശാന്തി സ്വരൂപ് ദാസും കുടുംബവും ഉടനെ വിവാഹത്തില്‍ നിന്ന് പിന്മറുകയായിരുന്നു. തുടര്‍ന്ന് വിവാഹ വേഷത്തില്‍ തന്നെ സ്വര്‍ണമയി പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News