ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വം; മുഖ്യമന്ത്രിക്ക് കത്തുനല്‍കും

ഫോൺകെണി വിവാദത്തിൽ നിന്നും കുറ്റവിമുക്തനായതോടെ എകെ ശശീന്ദ്രനെ മന്ത്രിയാകാൻ എൻസിപിയിൽ ധാരണയായി. ശരത്പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. അടുത്ത ദിവസം തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക് കത്തു നൽകും.

ഫോൺ കെണി വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രൻ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് മന്ത്രിസഭയിലേക് തിരിച്ചെത്തുന്നത്. ശരത് പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് ശശീന്ദ്രനെ മന്ത്രിയാക്കുവാൻ തീരുമാനിച്ചത്.

എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ, സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്റർ, എകെ ശശീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ധാർമികതയുടെ പേരിലാണ് ശശീന്ദ്രൻ രാജി വെച്ചതെന്നും, കുറ്റവിമുക്തൻ ആയതോടെ ഗതാഗത മന്ത്രിയായി തിരിച്ചു വരുമെന്നും എൻസിപി നേതൃത്വം അറിയിച്ചു.

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും, എൽഡിഎഫ് നേതൃത്വത്തിനും കത്തയക്കുമെന്നും പ്രഫുൽ പട്ടേൽ വ്യക്തകമാക്കി.

തോമസ് ചാണ്ടിയെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരുമെങ്കിലും വിദേശത്തായതിനാൽ പങ്കെടുത്തില്ല. സംഘടനാ തെരഞ്ഞെടുപ്പും ചർച്ച ചെയ്തു മാര്ച്ച് 18നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും നേതാക്കൾ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here