കൈരളി ടിവി ഹൂസ്റ്റണ്‍ ബ്യൂറോ ഓഫീസ് തുറന്നു

സ്റ്റാഫോര്‍ഡ്: കൈരളിടിവിയുടെ ഹൂസ്റ്റണ്‍ ഓഫീസും സ്‌റുഡിയോയും 445 മര്‍ഫി റോഡ്, സ്റ്റാഫോര്‍ഡില്‍ ബഹു. സ്റ്റാഫോര്‍ഡ് പ്രൊടെം മേയര്‍ കെന്‍ മാത്യു തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.

കൈരളി ചാനല്‍ ഓഫീസ് തുറന്നതോടെ ഹൂസ്റ്റണ്‍ അമേരിക്കയിലെ സാംസ്‌കാരിക തലസ്ഥാനമാവുകയാണെന്ന് മേയര്‍ ഓര്‍മിപ്പിച്ചു .

ടെലിവിഷന്‍ വെറും വിനോദ വ്യവസായം ആക്കി ആത്മാവ് അടിയറ വെക്കാത്തതിനാലാണ് വെറുമൊരു ചാനലാകാതെ കൈരളി വേറിട്ട ചാനലായത്. അമേരിക്കയിലെ പ്രവര്‍ത്തങ്ങള്‍ക്ക് കരുത്തേകാന്‍ ഹൂസ്റ്റണ്‍ കേന്ദ്രികരിച്ചു ആദ്യമായി ഒരു മലയാളം ചാനല്‍ ഓഫീസു തുറന്നതില്‍ അദ്ധെഹം സന്തോഷം പ്രകടിപ്പിച്ചു .

രശ്മി നായര്‍ ആലപിച്ച പ്രാര്‍ത്ഥന ഗാനത്തിന് ശേഷം കേരളത്തില്‍ ഏറ്റവും റേറ്റിംഗുള്ള മാദ്ധ്യമ പ്രവര്‍ത്തകനും കൈരളി ടിവിയുടെ എം ഡി യുമായ ജോണ്‍ ബ്രിട്ടാസിന്റെ വീഡിയോ സന്ദേശത്തോടെ മീറ്റിംഗ് ആരംഭിച്ചു .

ബ്യൂറോ ചീഫ് ശങ്കരന്‍കുട്ടി ചടങ്ങില്‍ എത്തിയവര്‍ക്ക് സ്വാഗതം ആശംസിച്ചു. ഹൂസ്റ്റണിലെ
മലയാളികള്‍ കൈരളിക്കു നല്‍കുന്ന സ്‌നേഹത്തിന്റെ പ്രതിഫലനമാണ് ബ്യൂറോ ഓഫീസ് എന്ന് കൈരളി ടിവി യൂ എസ് എ ഡയറക്ടര്‍ ജോസ് കാടാപുറം പറഞ്ഞു.

തികച്ചും മതേതരമാണ് കൈരളിയുടെ പ്രവര്‍ത്തനം. ഭാഷക്കും കേരള സാംസ്‌കാരിക പൈതൃകത്തിനും കരുത്തേകാന്‍ കൈരളിയുടെ പ്രവര്‍ത്തകര്‍ സന്നദ്ധമാണെന്നും ഉറപ്പു തരുന്നതായി ജോസ് പറഞ്ഞു.

സത്യങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ എത്തിക്കുകയല്ലാതെ ഒന്നിന്റെയും വിധി കര്‍ത്താക്കള്‍ മാധ്യമങ്ങള്‍ അല്ലെന്നും മറ്റു പൗരന്മാര്‍ക്കുള്ള അവകാശങ്ങളെ മാദ്ധ്യമ പ്രവര്‍ത്തുകര്‍ക്കും ഉള്ളു എന്നും ജോസ് പറഞ്ഞു .

ഹൂസ്റ്റണില്‍ നിന്നാരംഭിക്കുന്ന പുതിയ പ്രോഗ്രാമുകള്‍ക്ക് പുറമെ കേരള സര്‍ക്കാരിന്റെ പ്രവാസികളുടെ ലിസ്റ്റില്‍ പേര് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും, ഓസിഐ കാര്‍ഡ് എടുക്കാനുള്ള സൗജ്യന്യ സഹായവും കൈരളിയുടെ ഓഫീസില്‍ ഒരുക്കുന്നു .

കൈരളി ടിവി ഹൂസ്റ്റണ്‍ ഓഫീസു തുറന്നതു ഹൂസ്റ്റണിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു കരുത്ത് പകരുമെന്നു ഇന്ത്യ പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് തുമ്പമണ്‍ പറഞ്ഞു. പ്രസ്‌ ക്ലബ്ബിന്റെ തുടക്കം മുതല്‍ ഏറ്റവും പിന്തുണച്ച മാധ്യമം കൈരളി ടിവിയാണെന്ന് ഐ പി സി എന്‍ എ മുന്‍ നാഷണല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, ഇപ്പോഴത്തെ നാഷണല്‍ ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള എന്നിവര്‍ പറഞ്ഞു .

ഫൊക്കാന മുന്‍ പ്രസിഡന്റ് ജി കെ പിള്ള, ജെയ്ക് അക്കാഡമി ഓഫ് പബ്ലിക് സ്പീച് പ്രിന്‍സിപ്പാള്‍ ഫാ. ജോബ്‌സണ്‍ ജേക്കബ്, പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ എ സി ജോര്‍ജ് , പൊന്നു പിള്ള, സൗന്ദര്യ പട്ടം നേടിയ പ്രീതി സജീവ് ,കെ .സി തോമസ് ​​എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .

സമൂഹത്തിനു വിവിധ സംഭാവനകള്‍ നല്‍കിയ ജോണ്‍ വര്‍ഗീസ്, പ്രീതി സജീവ്, ടോം വിരിപ്പന്‍, ജിജു കുളങ്ങര, മാസ്റ്റര്‍ അഭിലാഷ് രാജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു .

കൈരളി ടിവിയുടെ പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്ന അബിസണ്‍ അബ്രാഹം, മോട്ടി എന്നിവരെ സദസിനു പരിചയപ്പെടുത്തി. നിഥിലാ, അഞ്ജന എന്നിവര്‍ എം സി മാരായിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മോട്ടി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ചിത്രങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News