കേരള സര്‍വ്വകലാശാല കോളേജുകളിലെ ബിരുദവിദ്യാര്‍ത്ഥികളുടെ പരീക്ഷാ മൂല്യനിര്‍ണ്ണയം പ്രതിസന്ധിയിലേക്ക്; പ്രതിസന്ധിക്ക് കാരണം വൈസ് ചാന്‍സിലറുടെ നടപടി

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ ബിരുദവിദ്യാര്‍ത്ഥികളുടെ പരീക്ഷാപേപ്പറുകളുടെ മൂല്യനിര്‍ണ്ണയം പ്രതിസന്ധിയിലേക്ക്.

മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ വേണ്ടത്ര അധ്യാപകര്‍ ഹാജരാകാത്തതും മൂല്യനിര്‍ണ്ണയത്തിന് ഉത്തരക്കടലാസുകള്‍ എത്തിക്കാത്തതും പരീക്ഷാകമ്മിറ്റികളുടെ പ്രവര്‍ത്തനം ഇല്ലാതാക്കിയ വൈസ് ചാന്‍സിലറുടെ നടപടിയുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

കേരള സര്‍വ്വകലാശാലയില്‍, നിലവിലെ വൈസ് ചാന്‍സിലറായ പി.കെ.രാധാകൃഷ്ണന്റെ വികലമായ നിലപാടുകളും തീരുമാനങ്ങളും മൂലം ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുന്നുവെന്ന വസ്തുതയാണ് അദ്ധ്യാപകര്‍ തുറന്നുപറയുന്നത്.

ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് ഡിഗ്രി കോഴ്‌സുകളുെട പരീക്ഷകള്‍ അവതാളത്തിലായിരിക്കുന്നു എന്നുമാത്രമല്ല നടത്തിയ പരീക്ഷകളുടെ പേപ്പര്‍ വാല്യൂയേഷനും തകിടം മറിഞ്ഞിരിക്കുകയാണ്. കേരള സര്‍വ്വകലാശാലക്ക് കീഴിലുള്ള 118 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ 51 സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകര്‍ മാത്രമാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ എത്തിയത്.

സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകര്‍ മൂല്യനിര്‍ണ്ണയെ ക്യാമ്പുകളില്‍ എത്താത്തത് വാല്യുയേഷന്‍ നടപടികളെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനുപുറമെ 9 മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ ആവശ്യത്തിന് ഉത്തരക്കടലാസുകളും സര്‍വ്വകലാശാല എത്തിക്കുന്നുമില്ല.

സിന്‍ഡിക്കേറ്റും സെനറ്റും വേണ്ടെന്ന വിസിയുടെ പ്രഖ്യാപനവും പരീക്ഷാകമ്മിറ്റികള്‍ രൂപീകരിക്കാത്തതും മൂല്യനിര്‍ണ്ണയത്തെ പ്രതികൂലമായി ബാധിച്ചുവെന്നതും അദ്ധ്യാപകര്‍ വ്യക്തമാക്കുന്നു.

സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകര്‍ പരീക്ഷാ മൂല്യനിര്‍ണ്ണയത്തിനായി എത്താതെ അവരുടെ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി ക്ലാസുകള്‍ എടുക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ക്ലാസുമില്ല പരീക്ഷയും ഇല്ല റിസല്‍ട്ടുമില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News