മുഖ്യമന്ത്രി പിണറായിയെ നേരില്‍ കണ്ട് സംസാരിക്കണമെന്ന് വാശിപിടിച്ച് കൊച്ചുബാലന്‍; വീഡിയോ വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയനെ കാണണം എന്നാവശ്യപ്പെട്ട് കരയുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കണ്ണൂരുള്ള ആദി എന്ന ബാലനാണ് മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് കരയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണണമെന്നാവശ്യപ്പെട്ട് കരയുകയാണ് കുട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ സിപിഐഎം സമ്മേളനത്തിലും മറ്റ് ചില ഔദ്യോഗിക പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയെ കാണാന്‍ കുട്ടിയും രക്ഷിതാക്കളും പോയിരുന്നെങ്കിലും വലിയ തിരക്കായതിനാല്‍ കാണാന്‍ സാധിച്ചിരുന്നില്ല.

മുഖ്യമന്ത്രി തിരക്കുള്ള ആളാണെന്നും പിന്നീട് കൊണ്ട് പോയി കാണിക്കാം എന്നൊക്കെ പറഞ്ഞ് അമ്മ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും കുട്ടി പക്ഷെ വഴങ്ങുന്നില്ല.

എത് വിധേയനയും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരിചയപ്പെടണമെന്ന വാശിയില്‍ തന്നെയാണ് ഈ ബാലന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here