യുവാവിന്റെ വെട്ടിമാറ്റിയ തല മതസ്ഥാപനത്തിന്റെ ചുറ്റുമതിലിനുമേല്‍

തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ യുവാവിന്റെ തല വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി.

ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിന് മുകളിലായിട്ടാണ് യുവാവിന്റെ തല വെട്ടിമാറ്റിയ നിലയില്‍ കാണപ്പെട്ടത്. ട്രാക്ടര്‍ ഡ്രൈവറായ പി. രമേഷ് എന്ന 25കാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മതിലിന് മുകളില്‍ തല കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി മരുന്ന് വാങ്ങാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതിനുശേഷം ഇയാള്‍ അജ്ഞാതരായ ആളുകളാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. എല്ലാ ഭാഗത്തുനിന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ട്രാക്ടര്‍ ഉടമയേയും പൊലീസ് ചോദ്യം ചെയ്തുവരുന്നു. ഈ നഗരത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്ന രണ്ടാമത്തെ കൊലപാതകമാണെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News