എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനോടും ക്രൂരത; പീഡിപ്പിച്ചത് 28കാരനായ ബന്ധു

ദില്ലി: ദില്ലിയില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അടുത്തബന്ധുവായ യുവാവ് പീഡിപ്പിച്ചു.

കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. തിരിച്ചു വന്നപ്പോള്‍ ചോരയില്‍ കുളിച്ച് നിലവിളിക്കുന്ന കുഞ്ഞിനെയാണ് ഇവര്‍ കണ്ടത്.

കുഞ്ഞിനെ നോക്കാന്‍ ബന്ധുവായ സ്ത്രീയെയാണ് മാതാപിതാക്കള്‍ ഏല്‍പ്പിച്ചത്. എന്നാല്‍ ഇതിനിടെ ഇരുപത്തിയെട്ടുകാരന്‍ സ്ഥലത്തെത്തുകയും കുട്ടിയെ കളിക്കാനെന്ന വ്യാജേന എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും കൂടിയായ ഇയാളെ പൊലീസ് പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

സ്വകാര്യ ഭാഗങ്ങളില്‍ പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News