ലഖ്‌നൗ മെഡിക്കല്‍ കോഴ: ജസ്റ്റിസ് നാരായണ്‍ ശുക്ലയെ മാറ്റിനിറുത്താന്‍ സുപ്രീംകോടതി നിര്‍ദേശം

ദില്ലി: ലഖ്‌നൗ മെഡിക്കല്‍ കോഴ കേസില്‍ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് നാരായണ്‍ ശുക്ലയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിറുത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.

നാരായണ്‍ ശുക്ലക്കെതിരെ തെളിവുണ്ടെന്ന് സുപ്രീംകോടതി സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേയും ആരോപണം ഉയര്‍ന്നതിലൂടെ ശ്രദ്ധേയമാണ് മെഡിക്കല്‍ കോഴ കേസ്.

ഒഡീഷ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ഖുദൂസെ സിബിഐ അറസ്റ്റ് ചെയത് ലഖ്‌നൗ മെഡ്ക്കല്‍ കോഴ കേസ് മറ്റൊരു ജഡ്ജിയുടെ നേരെ കൂടി തിരിയുകയാണ്. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് നാരായണ്‍ ശുക്ലെയ്ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയും കണ്ടെത്തിയതോടെ ശുക്ലയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിറുത്താന്‍ ചീഫ് ജസ്റ്റിസ് ദിപക് മിശ്ര നിര്‍ദേശം നല്‍കി.

നിയമപരമായ ചുമതലകളില്‍ നിന്നും ജസ്റ്റിസിനെ ഒഴിവാക്കി.അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ പുറത്തിറക്കിയ കേസ് കേള്‍ക്കുന്ന ബഞ്ചുകളിലൊന്നും നാരായണ്‍ ശുക്ലെയുടെ പേരില്ല.

എന്നാല്‍ നടപടിയോട് പ്രതികരിക്കാന്‍ ജസ്റ്റിസ് തയ്യാറായില്ല.മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കാത്ത മെഡിക്കല്‍ കോളേജിന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത് നാരായണ്‍ ശുക്ലെയായിരുന്നു.
ഇതിന് പിന്നില്‍ അഴിമതി നടന്നുവെന്ന് സിബിഐ കണ്ടെത്തി. ഇദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നേരത്തെ സിബിഐ അനുമതി തേടിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അനുമതി നല്‍കാത്തത് വിവാദമായിരുന്നു.

ഇതോടെ മദ്രാസ്, സിക്കീം ചീഫ് ജസ്റ്റിസുമാരും മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയും ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയെ അന്വേഷണത്തിനായി ചീഫ് ജസ്റ്റിസ് നിയോഗിച്ചു.

അതേസമയം, കേസില്‍ ചീഫ് ജസ്റ്റിസും അരോപണവിധേയനാണ്. ദീപക് മിശ്രയുടെ പങ്കും അന്വേഷിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് ഉത്തരവിട്ടെങ്കിലും ചീഫ് ജസ്റ്റിസിന്റെ അധികാരമുപയോഗിച്ച് മറ്റൊരു ബഞ്ചിലേയ്ക്ക് കേസ് മാറ്റി അന്വേഷണ ഉത്തരവ് ദീപക് മിശ്ര റദാക്കിയിരുന്നു.

ഈ നടപടി സുപ്രീംകോടതിയിലെ ജസ്റ്റിസുമാര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News